വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി അമ്പതോളം ടെലിവിഷനുകൾ കൈമാറി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അഡ്വ എ.എം. ആരിഫ് എം.പി. ടെലിവിഷനുകൾ കൈമാറി. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് എം.പി. പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കാണ് അമ്പതോളം ടെലിവിഷനുകൾ കൈമാറിയത്. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ രക്ഷകർത്താക്കളും വിദ്യാർഥികളും ടെലിവിഷനുകൾ ഏറ്റുവാങ്ങി. കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ അധ്യക്ഷനായി. വി. രാജൻപിള്ള, വി.പി. ജയപ്രകാശ് മേനോൻ, മേരി ടി. അലക്സ്, ശ്രീകുമാർ, കെ.ബി. ഉൻമേഷ് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജി. മോഹനകുമാർ, കോട്ടയിൽ രാജു, അനിൽ ആർ. പാലവിള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !