കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ തഴവ വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ. രോഹിണി അയ്യരെയും ആർ.ഡി. അയ്യരേയും തേടിയെത്തിയത്.

കാഞ്ഞങ്ങാട് സി.പി.സി.ആർ.ഐ. യിൽ നിന്നും സയന്റിസ്റ്റുകളായി റിട്ടയർ ചെയ്തതിനു ശേഷം കഴിഞ്ഞ 10 വർഷത്തിലധികമായി കാർഷിക ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളുമായി കഴിയുന്ന ദമ്പതികൾ കാർഷിക അറിവുകളും വിജ്ഞാനങ്ങളും കുട്ടികളുമായി പങ്കിട്ടു.

വീടിനോടു ചേർന്ന് തയ്യാറാക്കിയ വിപുലമായ കാർഷിക ഫാമും കുട്ടികൾ സന്ദർശിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ഡോ രോഹിണി അയ്യർക്ക് സ്കൂളിലെ ജൈവ ഉദ്യാനത്തിൽ നിന്നും ശേഖരിച്ച പൂക്കൾ നൽകി കുട്ടികൾ ആദരിച്ചു.
കരുനാഗപ്പളളി എ.ഇ.ഒ. ടി. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദമ്പതികളെ പൊന്നാട അണിയിച്ചാദരിച്ചു. ഹെഡ്മിസ്ട്രസ് ആർ. ശോഭ, എസ്.എം.സി ചെയർപേഴ്സൺ ആർ.കെ. ദീപ, അദ്ധ്യാപകരായ കെ.എൻ. ആനന്ദൻ, സുലു, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !