കരുനാഗപ്പള്ളിയിൽ ഹജ്ജ് ഹെൽപ് ഡസ്ക് ആരംഭിച്ചു….

കരുനാഗപ്പള്ളി : മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ഹെൽപ് ഡസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി എം.എസ്.എസ്. ഓഫീസിൽ ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് നജിർ കെട്ടിടത്തിൽ അധ്യക്ഷത വഹിച്ചു. അൽഫിയ നിസാർ ഹജ്ജ് കൈപ്പുസ്‌തകം പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി നൗഷർ കെ.ജെ, സുബൈർ സംസം, നാസർ ആക്സിസ്, ഷാജഹാൻ തോപ്പിൽ, ജലീൽ ഇഹ്‌സാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ വൈ സുധിർ, ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് സംബന്ധിച്ചുള്ള എല്ലാ സേവനങ്ങൾക്കും 9447398094 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !