കരുനാഗപ്പള്ളിയിൽ അർബൻ സഹകരണ ബാങ്ക് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എൻ വിജയൻപിള്ള എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ലാലാജി ജംഗ്ഷന് പടിഞ്ഞാറു ഭാഗത്താണ് പുതിയ ഓഫീസ്.

ഭരണസമിതി അംഗം ബി. ശ്രീകുമാർ, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ, വനിതാ കമ്മീഷൻ അംഗം എം.എസ്. താര, നഗരസഭാ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ ബി. മോഹൻദാസ്, ജെ ജയകൃഷ്ണപിള്ള, പി.ബി. രാജു, എ.വിജയൻപിള്ള, കാട്ടൂർ ബഷീർ, കൊല്ലം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൽ ഗഫാർ, ഡി. പ്രസന്നകുമാരി, അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സന്തോഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൽ ഹലിം ബാങ്ക് ഡയറക്ടർമാർ, സെക്രട്ടറി ബി. സദാശിവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !