നിർമ്മാണം പുരോഗമിക്കുന്ന ചവറ റീജിയണൽ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം….

കരുനാഗപ്പള്ളി : ക്യാൻസർ രോഗികൾക്ക് ആശ്രയമായ ചവറ-നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വിധത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്.

ശ്രീ. എൻ.വിജയൻപിള്ള എം.എൽ.എ.യുടെ വികസന ഫണ്ടില്‍നിന്നും 2 കോടിരൂപ അനുവദിച്ചാണ് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. യാതൊരു ഭൗതികസൗകര്യവുമില്ലാതെ പൊളിഞ്ഞ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലാണ് നൂറുകണക്കിന് രോഗികളെ ഇപ്പോൾ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും. സാധാരണക്കാര്‍ക്ക് തിരുവനന്തപുരം റീജിയണല്‍ ക്യാൻസർ സെന്‍റര്‍ മാത്രമാണ് ഇപ്പോൾ അഭയം. കെട്ടിടം പണി തീരുന്നതോടെ ദീര്‍ഘകാലമായി ക്യാൻസർ രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും. കാന്‍സര്‍ രോഗികള്‍ക്ക് കീമോയും, മാമോഗ്രാമും പോലുളള പരിശോധനയും ഇതോടെ സുഗമമായി നടക്കും.

686 ചതുരശ്രമീറ്റർ തറ വിസ്തീർണത്തിലുള്ള കെട്ടിടമാണ് പണിയുന്നത്. സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള രണ്ടു വാർഡുകൾ ഉണ്ടാകും. സാകാനിങ് റൂം, ലബോറട്ടറി, ഡോക്ടർസ് റൂം, ഫാർമസി, സ്റ്റോറുകൾ, സ്റ്റെയർകേസ്, പോർച്ചുകൾ, ബാത്ത് റൂമുകൾ, ശുചിമുറി സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !