കരുനാഗപ്പള്ളിയിൽ പുതിയ ബസ്റ്റാൻഡും ഗതാഗത പരിഷ്കരണവും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ ചിരകാല അഭിലാഷമായ മുനിസിപ്പൽ ബസ്റ്റാൻഡിന്റെ പ്രവര്‍ത്തനോദ്ഘാടനം 2018 ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 3.30 ന് കരുനാഗപ്പള്ളിയിലെ പ്രമുഖരായ പല പൊതു പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മഹനീയ സാന്നിധ്യത്തിൽ എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. കെ.എസ്.ആർ.റ്റി.സി ഓർഡിനറി ബസുകളും ഇവിടെ എത്തിച്ചേരും എന്നതാണ് ഒരു പ്രധാന പ്രത്യേകത.

നഗരത്തിലെ ഗതാഗത പരിഷ്‌കരണങ്ങൾ :

  • നഗരത്തില്‍ ഒരുപാടു ഗതാഗത പരിഷ്‌കരണങ്ങൾ  നിലവില്‍ വരും. അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കും.
  • കിഴക്കു ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡില്‍ നിന്ന് തെക്കോട്ട് തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ദേശീയപാതയില്‍ കയറി അവിടെ നിന്ന് നഗരസഭാ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിച്ചേരണം .
  • കരുനാഗപ്പള്ളി മാര്‍ക്കറ്റിലും ഫെഡറല്‍ ബാങ്കിന് മുന്നിലും ബസ്  സ്റ്റോപ്പ് ഉണ്ടാകും.
  • തെക്കുഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്ന് തിരിഞ്ഞ് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരണം .
  • പടനായര്‍കുളങ്ങര ക്ഷേത്രം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കുറച്ചുകൂടി കിഴക്കോട്ട് മാറ്റും.
  • വടക്കുഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളും സ്വകാര്യ ബസുകളും സിവില്‍ സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കയറണം. അവിടെ നിന്ന് മാര്‍ക്കറ്റ് റോഡുവഴി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്കും ദേശീയപാതയിലേക്കും പ്രവേശിക്കാം.
  • വടക്കുഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും നഗരത്തില്‍ പെട്രോള്‍ പമ്പിന് എതിര്‍ വശത്ത് ബസ് സ്റ്റോപ്പ് ഉണ്ടാകും.

ജോയിന്റ് ആര്‍.ടി.ഒ. അജിത് കുമാര്‍ വ്യാഴാഴ്ച  ഉച്ചയ്ക്ക് നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി.

കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും സ്ക്കൂൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ബസ്റ്റാന്റിലേക്കു എത്തുവാൻ ഒരു ഷോർട്ട്കട്ട് റോഡ് പണിയുന്നതിനെക്കുറിച്ചും ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് എം.എൽ.എ. യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്‌തു. ഇതു കൂടി നടപ്പിലാക്കിയാൽ സ്ക്കൂൾ കുട്ടികൾക്ക് വലിയ ഉപകാരമായിരിക്കും.

നഗരസഭാ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം തുടങ്ങിയശേഷം വീണ്ടും ഗതാഗത ഉപദേശക സമിതിയോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തും.

കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള കൃഷ്‌ണാ തീയേറ്ററിന്റെ കിഴക്കുവശത്താണ് നമ്മുടെ ഈ മുനിസിൽപ്പൽ ബസ് സ്റ്റാൻഡ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !