കരുനാഗപ്പള്ളി: തപോവനത്തിലെ ശാന്തതയും വൃന്ദാവനത്തിലെ ചാരുതയും തളിരിട്ടു നില്‍ക്കുന്ന, ലോകമെമ്പാടുമുളള ശ്രീകൃഷ്‌ണ ഭക്തരെ ആകര്‍ഷിക്കുന്ന പുണ്യഭൂമിയാണ് തെക്കന്‍ ഗുരുവായൂരപ്പസന്നിധി. ഗുരുവായൂരപ്പന്റെ അംശ ചൈതന്യത്തെ ദക്ഷിണ കേരളത്തിലെത്തിച്ച് നിറ തേജസ്സായി മാറ്റിയ വില്വമംഗലം സ്വാമിയാരുടെ അപദാനകഥകള്‍ ഉറഞ്ഞുകിടക്കുന്ന മണ്ണാണ് തെക്കന്‍ ഗുരുവായൂര്‍. മനസ്സിനു സന്തോഷവും ഭക്തിയും പകര്‍പ്പ് കാലദേശങ്ങള്‍ക്കതീതനായി ഭഗവാന്‍ വാഴുന്ന തെക്കന്‍ ഗുരുവായൂരിലെ മഹാശിവരാത്രി മഹോത്സവം 2018 ഫെബ്രുവരി 13 (1193 കുംഭം 1) ചൊവ്വാഴ്‌ച ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നു.
ഭഗവാന്റെ തിരുവുത്സവം 2018 ഫെബ്രുവരി 14 (1193 കുംഭം 02) ബുധനാഴ്‌ച പകല്‍ 9 മണികഴികെ 9.55 നകമുളള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി, താന്ത്രിക കുലപതി ബ്രഹ്മശ്രീ പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറി ഫെബ്രുവരി 23 (കുംഭം 11) വെളളിയാഴ്‌ച തിരുവാറോട്ടോടെ സമാപിക്കുന്നു.
സര്‍വ്വൈശ്വര്യപ്രദായകനായ തെക്കന്‍ ഗുരുവായൂരപ്പന്റെ ഉത്സവദിവസങ്ങളില്‍ നടക്കുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദര്‍ശനസായൂജ്യം നേടുവാനും തിരുവുത്സവം മനോഹരവും ഭക്തിനിര്‍ഭരമാക്കുവാനും എല്ലാ ഭക്തജനങ്ങളെയും തെക്കന്‍ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
മഹാശിവരാത്രി മഹോത്സവം
1193 കുഭം 01 (2018 ഫെബ്രുവരി 13) ചൊവ്വാഴ്‌ച
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11 ന് : ശ്രീബലി
- വൈകിട്ട് 6.45 ന് : ദീപാരാധന
- രാത്രി 7 മണിമുതല്‍ : ഗണപതിപൂജ, പ്രസാദപൂജ, രാക്ഷോഘ്‌നഹോമം, അസ്‌ത്രകലശപൂജ, പ്രാസാദശുദ്ധി, വാസ്‌തുഹോമം, വാസ്‌തുകലശം, വാസ്‌തുബലി, ഹോമസമ്പാത പ്രോക്ഷണം, വാസ്‌തുകലശാഭിഷേകം, വാസ്‌തുപുണ്യാഹം, അത്താഴപൂജ.
- 7.15 മുതല്‍ : സംഗീതസദസ്സ് , വോക്കല്‍ : പി. ധന്യ, വയലിന്‍ : ആനന്ദ് ജയറാം മൃദംഗം : അനീഷ് കുട്ടമ്പേരൂര്‍, ഘടം : മുകുന്ദ് ശങ്കര്‍
- 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി
- 9 മണി മുതല്‍ : ശ്രീമഹാദേവന് അഞ്ചുപൂജയും കലശവും
- 10 മണി മുതല്‍ : നൃത്തശില്‌പം -“ശിവ” , അവതരണം : ശ്രുതിലയ
- 1 മണിമുതല്‍ : നൃത്തനാടകം – “നാഗക്കോട്ടയിലെ രക്തചാമുണ്‌ഡേശ്വരി” ,അവതരണം : സംഗീതാവിഷന്‍, തിരുവനന്തപുരം
തൃക്കൊടിയേറ്റ് മഹോത്സവം
1193 കുഭം 02 (2018 ഫെബ്രുവരി 14) ബുധനാഴ്‌ച
- പുലര്‍ച്ചെ 3 ന് : പളളിയുണര്‍ത്ത്
- 3.30 ന് : നടതുറക്കല്‍
- തുടര്‍ന്ന് : അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, ശ്രീബലി, ചതുശുദ്ധി, ധാരപഞ്ചഗവ്യം, പഞ്ചകം, പഞ്ചബിംശിതി, കലശാഭിഷേകത്തോടുകൂടി പൂജ, തിമിലപാണി, കളഭാഭിഷേകം
- 7.15 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ, ഉച്ചശ്രീബലി, അനുജ്ഞാപൂജ, വതംകശുദ്ധി, വാഹന ആവാഹനം, തിമിലപാണി, കൊടിമരച്ചുവട്ടിലേക്ക് എഴുന്നളളത്ത്
- 8.ന് : ശ്രീമദ് ഭാഗവാത പാരായണം
- തൃക്കൊടിയേറ്റ് , പകല്‍ 9 മണികഴികെ 9.55 നകമുളള ശുഭമുഹൂര്‍ത്തത്തില്‍
- വൈകിട്ട് 5 മണിമുതല്‍ : സര്‍വ്വൈശ്വര്യപൂജ
- 6.45 ന് : ദീപാരാധന
- രാത്രി 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 9 മണി മുതല്‍ : ഗാനമേള , അവതരണം : തിരുവനന്തപുരം മെട്രോ വോയ്‌സ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത് : ജീവ സ്റ്റില്‍സ് & വീഡിയോസ്.
രണ്ടാം ഉത്സവം
1193 കുഭം 03 (2018 ഫെബ്രുവരി 15) വ്യാഴാഴ്‌ച
ക്ഷേത്രജീവനക്കാര്‍ വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 6 മണിമുതല്‍ : സ്‌പെഷ്യല്‍ നാദസ്വരക്കച്ചേരി, നാദസ്വരം : ക്ഷേത്രശ്രീ ശൂരനാട് കൃഷ്‌ണകുമാര്‍, ക്ഷേത്രകലാപീഠം പന്മന ഗോപന്‍, സ്‌പെഷ്യല്‍ തകില്‍ : ചവറ ശ്രീജിത്ത്, പരിമണം മുകേഷ്
- 6.30 ന് : ദീപക്കാഴ്‌ച
- 6.45 ന് : ദീപാരാധന
- രാത്രി 7.30 മുതല്‍ : ഓട്ടന്‍തുളളല്‍, കഥ : രാമാനുജചരിതം, അവതരണം : കലാമണ്‌ഡലം വിഷ്‌ണു, പാട്ട് : കലാമണ്‌ഡലം സുബിന്‍, മൃദംഗം : കലാമണ്‌ഡലം അജിന്‍, ഇടയ്‌ക്ക : കലാമണ്‌ഡലം വിനുശങ്കര്‍
- 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
മൂന്നാം ഉത്സവം
1193 കുഭം 04 (2018 ഫെബ്രുവരി 16) വെളളിയാഴ്‌ച
തെക്കന്‍ഗുരുവായൂര്‍ ഡാന്‍സ് അക്കാഡമി വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 6.45 ന് : ദീപാരാധന
- രാത്രി 7.00 മണി മുതല്‍ : നൃത്തസന്ധ്യ, അവതരണം : തെക്കന്‍ ഗുരുവായൂര്‍ ഡാന്‍സ് അക്കാഡമി, രംഗത്ത് : അഞ്‌ജന, ആദിത്യ, അപ്‌സര, നന്ദന, വാണി, ആരതി, ഷിഫ, ഗുരുനാഥ : ഗിരിജാസുദഗന്‍, ഗറിന്‍ഷാജി
- 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
നാലാം ഉത്സവം
1193 കുഭം 05 (2018 ഫെബ്രുവരി 17) ശനിയാഴ്‌ച
തെക്കന്‍ഗുരുവായൂര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 5.45 ന് : താലപ്പൊലി (ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തെക്കേമണ്‌ഡപം , ചേനങ്കര ജംഗ്‌ഷന്‍, കാണിക്കമണ്‌ഡപം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
- 6.45 ന് : ദീപാരാധന
- രാത്രി 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
- 9 മണി മുതല്‍ : നാടകം , “ഇത് പൊതുവഴിയാണ്”, അവതരണം : കൊട്ടാരക്കര ആശ്രയ
അഞ്ചാം ഉത്സവം
1193 കുഭം 06 (2018 ഫെബ്രുവരി 18) ഞായറാഴ്‌ച
ശ്രീകൃഷ്‌ണ ബ്രദേഴ്‌സ് തെക്കന്‍ഗുരുവായൂര്‍ വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 6.45 ന് : ദീപാരാധന
- രാത്രി 7 മണി മുതല്‍ : നൃത്തസന്ധ്യ, അവതരണം : ദര്‍ശന നൃത്തവിദ്യാലയം, തേവലക്കര
- 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
ആറാം ഉത്സവം
1193 കുഭം 07 (2018 ഫെബ്രുവരി 19) തിങ്കളാഴ്‌ച
സാര്‍ക്ക്, മൊട്ടയ്‌ക്കല്‍ വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : നൂറും പാലും, വെട്ടിക്കോട്ട് മേപ്പളളില്‍ ഇല്ലം ബ്രഹ്മശ്രീ ശ്രീനിവാസന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍. ( നൂറും പാലും പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിഹിക്കുന്ന ഭക്തജനങ്ങൾ 51 രൂപയുടെ രസീത് മുൻകൂട്ടി വാങ്ങേണ്ടതാണ് )
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 6.45 ന് : ദീപാരാധന
- രാത്രി 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
- 7.30 : നാടന്‍പാട്ട്, ആട്ടക്കളം, അവതരണം : പാട്ടുപുര, ശാസ്‌താംകോട്ട (ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിലും സംഘവും )
ഏഴാം ഉത്സവം
1193 കുഭം 08 (2018 ഫെബ്രുവരി 20) ചൊവ്വാഴ്‌ച
മുളളിക്കാല കര വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8 ന് : ശ്രീമദ്‌ഭാഗവതപാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45 ന് : ശ്രീഭൂതബലി
- വൈകിട്ട് 5.45 ന് : താലപ്പൊലി ഘോഷയാത്ര (ചെണ്ടമേളം, ശിങ്കാരിമേളം, നാദസ്വരം, പഞ്ചവാദ്യം, ഗജവീരന്മാര്‍, ഫ്‌ളോട്ടുകള്‍ വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മംഗലത്ത് ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച് പടപ്പനാല്‍ ജംഗ്‌ഷന് പടിഞ്ഞാറോട്ട് കാണിക്കമണ്‌ഡപം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു).
- 6.45 ന് : ദീപാരാധന
- രാത്രി 7 മണി മുതല്‍ : മോഹനമുരളി, കെ. മോഹന്‍ജിയും സംഘവും അവതരിപ്പിക്കുന്ന ഫ്‌ളൂട്ട് സോളോ, ഫ്‌ളൂട്ട് : കെ. മോഹന്‍ജി മുതുകുളം, തബല : അജിത്‌കുമാര്‍ പത്തനംതിട്ട, കീബോര്‍ഡ് : സുധീന്ദ്രബാബു ആലപ്പുഴ, റിഥം പാഡ് : ബൈജു അഞ്ചല്‍
- രാത്രി 10 മണി മുതല്‍ : കോമിക് ഫെസ്റ്റ് , ഏഷ്യാനെറ്റ്, സൂര്യ, കൈരളി, മഴവില്‍ മനോരമ, ഫ്‌ളവഴേസ് തുടങ്ങിയ ചാനലുകളിലൂടെ ശ്രദ്ധേയരായ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നരിയാപുരം വേണുഗോപാല്‍ നയിക്കുന്ന കൊച്ചിന്‍ ഹൈലൈറ്റ് മീഡിയായുടെ കോമഡി ഷോ.
എട്ടാം ഉത്സവം
1193 കുഭം 09 (2018 ഫെബ്രുവരി 21) ബുധനാഴ്‌ച
മൊട്ടയ്‌ക്കല്‍ കര വകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.00 മണിക്ക് : പളളിയുണര്‍ത്ത്
- 4.30 ന് : നടതുറക്കല്‍
- 5 മണിക്ക് : ഗണപതിഹോമം
- 5.15 ന് : ഉഷഃപൂജ
- 6.05 ന് : ശ്രീബലി
- 6.20 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 7.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 7.45 ന് : ശ്രീബലി
- 8.00 ന് : ശ്രീമദ്‌ഭാഗവത പാരായണം
- 9 ന് : ഉത്സവബലിക്കുളള മരപ്പാണി, ഉത്സവബലി
- 11.30 ന് : ഉത്സവബലി ദര്‍ശനം
- 11.45 ന് : സമൂഹസദ്യ
- വൈകിട്ട് 5.45 ന് : താലപ്പൊലി ഘോഷയാത്ര (ചെണ്ടമേളം, പഞ്ചവാദ്യം, ഗജവീരന്മാര്‍, ഫ്‌ളോട്ടുകള്‍, നാദസ്വരം, ചമയവിളക്ക് എന്നിവയുടെ അകമ്പടിയോടുകൂടിയ വര്‍ണ്ണശബളങ്ങളായ താലപ്പൊലിവരവ് മൊട്ടയ്‌ക്കല്‍ തേവാരത്തില്‍ ശ്രീബാലഭദ്രാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ചന്ദ്രാസ് ജംഗ്‌ഷന്‍, ചേനങ്കര ജംഗ്‌ഷന്‍, കാണിക്കമണ്‌ഡപം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു)
- 6.45 ന് : ദീപാരാധന
- രാത്രി 7 മണിമുതല്‍ : പാഠകം, അവതരണം : കുമാരി ഹരിപ്രിയ
- രാത്രി 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
- 9.30 മുതല്‍ : സൂപ്പര്‍ഹിറ്റ് ഗാനമേള, അവതരണം : പാലാ സൂപ്പര്‍ ബീറ്റ്‌സ്
പളളിവേട്ട മഹോത്സവം
1193 കുഭം 10 (2018 ഫെബ്രുവരി 22) വ്യാഴാഴ്‌ച
പാലയ്‌ക്കല്‍ കരവകയായി നടത്തുന്നത്
- പുലര്‍ച്ചെ 4.30 മുതല്‍ : ഹരിനാമകീര്‍ത്തനം
- 5 മണിക്ക് : ഗണപതിഹോമം
- 7.30 ന് : ഉഷഃപൂജ
- 7.45 ന് : ശ്രീബലി
- 8.00 ന് : ശ്രീമദ്‌ഭാഗവത പാരായണം
- 8.15 ന് : അന്നദാനം
- 8.30 ന് : പഞ്ചഗവ്യകലശപൂജ, നവകലശപൂജ
- 10.30 ന് : കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ
- 11.30 ന് : ശ്രീബലി
- 11.45ന് : ശ്രീഭൂതബലി
- വൈകിട്ട് 5.45 ന് : താലപ്പൊലി ഘോഷയാത്ര (ചെണ്ടമേളം, പഞ്ചവാദ്യം, ഗജവീരന്മാര്‍, ഫ്‌ളോട്ടുകള്‍, നാദസ്വരം, ചമയവിളക്ക് , വിവിധ വാദ്യമേളങ്ങള്‍, കലൂരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടിയ വര്‍ണ്ണശബളങ്ങളായ ഘോഷയാത്ര കൂഴംകുളം ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച് കടപ്പായില്‍ ജംഗ്‌ഷന്‍, കുന്നേല്‍ ജംഗ്‌ഷന്‍, ചേനങ്കര ജംഗ്‌ഷന്‍, കാണിക്കമണ്‌ഡപം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു)
- 6.45 ന് : ദീപാരാധന
- രാത്രി 7 മണിമുതല്‍ : നൃത്തവിസ്‌മയം, അവതരണം : പല്ലവി ഡാന്‍സ് അക്കാഡമി – രാമന്‍കുളങ്ങര കൊല്ലം
- നൃത്തസംവിധാനം : മഞ്‌ജു, പട്ടത്താനം
- രാത്രി 7.45 ന് : അത്താഴപൂജ
- 8 ന് : ശ്രീബലി, ശ്രീഭൂതബലി
- 8.30 മുതല്‍ : വിളക്കാചാരം
- പളളിവേട്ട – പളളിക്കുറുപ്പ്
- 10 മണി മുതല്‍ : സൂപ്പര്‍ഹിറ്റ് ഗാനമേള , പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായിക അഞ്‌ജുജോസഫും കൈരളി യുവ ഫെയിം ഫഹദും ചേര്‍ന്നു നയിക്കുന്ന ഗാനമേള
തിരുആറാട്ട് മഹോത്സവം
1193 കുഭം 11 (2018 ഫെബ്രുവരി 23) വെളളിയാഴ്‌ച
- രാവിലെ 6 മണിക്ക് : പളളിയുണര്‍ത്ത് കര്‍മ്മങ്ങള്‍
- 6.15 ന് : ഗണപതിഹോമം
- 6.30 ന് : ഉഷഃപൂജ
- 8.00 ന് : ശ്രീമദ്‌ഭാഗവത പാരായണം
- 8.15 ന് : അന്നദാനം
- വൈകിട്ട് 4 മണിക്ക് : അനുജ്ഞപൂജ
- ആറാട്ടു ബലി
- തിരുആറാട്ട് എഴുന്നളളിപ്പ് (വൈകിട്ട് 5 മണിക്ക് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാണിക്കമണ്‌ഡപം, ചേനങ്കരജംഗ്‌ഷന്‍, പഞ്ചായത്ത് ഓഫീസ് ജംഗ്‌ഷന്‍ വഴി പാലയ്‌ക്കല്‍ ഭരണിക്കാവ് ശ്രീ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരുന്നു)
- രാത്രി 7.30 ന് : തിരിച്ചെഴുന്നളളത്ത്, കൊടിയിറക്ക്, ദീപാരാധന, ശ്രീഭൂതബലി
- 8.30 മുതല്‍ : നടനമയൂരം, അവതരണം : പ്രശസ്‌ത ചലച്ചിത്രതാരം സ്‌നേഹാശ്രീകുമാറും സംഘവും