കരുനാഗപ്പള്ളി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടന്നു

കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാർഡുകളും എം.എൽ.എ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ആനന്ദൻ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.ശിവരാജൻ, കൗൺസിലർ സുനിതാ സലിംകുമാർ, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം.സുരേഷ്കുമാർ, ടി.പി.സലിംകുമാർ, കെ.മഹേന്ദ്രദാസ്, ബി.പ്രദീപ്, എൻ.ഉത്തമൻ എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !