ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കരകൗശല നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: കൊല്ലം മഹാത്മാഗാന്ധി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സൗജന്യ പേപ്പര്‍ കാരിബാഗ്, കരകൗശല നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.മജീദ് ഉദ്ഘാടനം പരിപാടി ചെയ്തു. മൂന്നുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സബ്‌സിഡിയോടുകൂടിയ ബാങ്ക് വായ്പാസൗകര്യവും ഒരുക്കിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !