കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ വാഹനാപകടം, ബസ്റ്റോപ്പ് തകർന്നു

കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബസ്റ്റോപ്പ് തകർന്നു. എതിരെ വന്ന “ആക്റ്റീവ” സ്കൂട്ടറിൽ വന്ന കുടുംബത്തെ വലിയ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട മിനി ബസ് നേരെ ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡിലേക്കു ഇടിച്ചു കയറുകയായിരുന്നു.

മറ്റ് ആളപായങ്ങൾ ഒന്നും തന്നെയില്ല. കരുനാഗപ്പള്ളിയ്ക്കു പടിഞ്ഞാറുവശത്തുള്ള ബാൻഡ് ഗ്രൂപ്പ് സംഘം സഞ്ചരിച്ചിരുന്ന വണ്ടിയാണ് അപകടത്തിൽ പെട്ടത്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !