ഈ പ്രാവശ്യത്തെ സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിക്ക് അനുവദിച്ചത്

ഈ പ്രാവശ്യത്തെ സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിക്ക് നിരവധി വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചതായി കരുനാഗപ്പള്ളി എം.എല്‍.എ. ആര്‍.രാമചന്ദ്രന്‍.

  • ആലപ്പാട് പഞ്ചായത്തില്‍ അഞ്ചിടത്ത് പുലിമുട്ടുകള്‍
  • അഴീക്കല്‍ ബീച്ചിന്റെ അടിസ്ഥാന സൗകര്യവികസനം
  • കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ട്, മൂന്ന് നിലകളുടെ പൂര്‍ത്തീകരണത്തിനുള്ള പദ്ധതി
  • കോടതിസമുച്ചയം
  • ഫ്‌ളാറ്റ് മാതൃകയിലുള്ള പോലീസ് ക്വാട്ടേഴ്‌സ്
  • കായംകുളം ഫിഷിങ് ഹാര്‍ബറിലെ തകര്‍ന്ന പുലിമുട്ടും ബ്രേക്ക് വാട്ടര്‍ സംവിധാനവും
  • കരുനാഗപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം
  • ഓച്ചിറ വേലുക്കുട്ടി സ്മാരക സാംസ്‌കാരികനിലയം
  • കരുനാഗപ്പള്ളി പദ്മനാഭന്‍ ജെട്ടി, ആലപ്പാട് പാലം
  • അമൃത ബോട്ട് ജട്ടിമുതല്‍ പന്നിത്തോടുവരെ തീരസംരക്ഷണം
  • ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളിക്കടവില്‍ കനാല്‍ സംരക്ഷണം
  • മൂത്തേത്ത് കടവുമുതല്‍ പദ്മനാഭന്‍ ജെട്ടിവരെ ടി.എസ്. കനാല്‍ തീരസംരക്ഷണം
  • തുറയില്‍ക്കടവില്‍ ബോട്ട് ജട്ടി നിര്‍മാണം

സ്‌കൂളുകള്‍ക്ക് ബഹുനില മന്ദിരങ്ങള്‍:

  • തൊടിയൂര്‍ ഗവ. എച്ച്.എസ്.എസ്.
  • അഴീക്കല്‍ ഗവ. ഹൈസ്‌കൂള്‍
  • ഗവ. വെല്‍ഫെയര്‍ യു.പി.എസ്. നമ്പരുവികാല
  • ഗവ. എസ്.എന്‍.ടി.വി.യു.പി.എസ്. പുന്നക്കുളം
  • ഗവ. എല്‍.പി.എസ്. മരുതൂര്‍കുളങ്ങര
  • ഗവ. വെല്‍ഫെയര്‍ എല്‍.പി.എസ്. കുലശേഖരപുരം

റോഡ് നിർമ്മാണം

  • ആലുംകടവ്-ആലുംപീടിക റോഡ്
  • എ.വി.എച്ച്.എസ്.-കണ്ണമ്പള്ളി പടീറ്റതില്‍ റോഡ്
  • ആയിരംതെങ്ങ്-ബാക്ക് വാട്ടര്‍ റോഡ്
  • ചങ്ങന്‍കുളങ്ങര-വള്ളിക്കാവ് റോഡ്
  • ഇടയനമ്പലം-തോട്ടത്തില്‍മുക്ക് റോഡ്
  • കോട്ടപ്പുഴയ്ക്കല്‍-തഴവ റോഡ്
  • മണപ്പള്ളി-ആനയടി റോഡ്
  • ആലുവിള-പാവുമ്പ റോഡ്
  • ഓച്ചിറ-ആയിരംതെങ്ങ് റോഡ്
  • ഓച്ചിറ-റെയില്‍വേ സ്റ്റേഷന്‍ റോഡ്
  • ഓച്ചിറ-താമരക്കുളം റോഡ്
  • കുറ്റിപ്പുറം-മാരാരിത്തോട്ടം റോഡ്
  • കുറ്റിപ്പുറം-മാലുമേല്‍ റോഡ്
  • ചാമ്പക്കടവ്-എ.വി.എച്ച്.എസ്. റോഡ്
  • കരോട്ടുമുക്ക്-കോഴിക്കോട് റോഡ്
  • കുലശേഖരപുരം കിളയന്‍തറ-എച്ച്.എസ്.എസ്. റോഡ്.

കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്രവികസനത്തിന് 36 കോടിയുടെ പദ്ധതി. വാര്‍ഫിന്റെ നീളം വര്‍ധിപ്പിക്കുക, തകര്‍ന്ന പുലിമുട്ടും ബ്രേക്ക് വാട്ടര്‍ സംവിധാനവും പുനഃസ്ഥാപിക്കുക, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക, ഫിഷ് ലാന്‍ഡിങ് സെന്ററിന്റെയും ഹാര്‍ബറിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കായലോര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി.എസ്.കനാലിന്റെയും കരുനാഗപ്പള്ളി വട്ടക്കായലിന്റെയും വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതി നിര്‍ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയതായും എം.എല്‍.എ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !