കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലെ മത്സ്യതൊഴിലാളികൾ വീണ്ടും ദുരിതബാധിതർക്ക് ആശ്വാസമായി എത്തുന്നു.
ഒരു ദിവസത്തെ മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.
കൂടാതെ ചെറിയഴീക്കൽ അരയവംശപരിപാലയോഗത്തിന്റെ നേതൃത്വത്തിൽ ദുരന്തമുഖത്ത് കൈത്താങ്ങായെത്തിയ നമ്മുടെ മത്സ്യതൊഴിലാളികളെ ആഗസ്റ്റ് 31 ന് വൈകിട്ട് 4 മണിക്ക് ആദരിക്കും. ചടങ്ങ് ആർ.രാമചന്ദ്രൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും.