ശുചീകരണത്തിന് നമ്മുടെ കരുനാഗപ്പള്ളിയിലെ സുഹൃത്തുക്കളും…..ദുരിത ബാധിത മേഖലയ്ക്ക് ആശ്വാസവുമായി….

കരുനാഗപ്പള്ളി : പ്രളയബാധിത പ്രദേശമായ ആറന്മുളയിലെ സഹോദരങ്ങൾക്ക് ആശ്വാസവുമായി നമ്മുടെ കരുനാഗപ്പള്ളിയിലെ കുറച്ചു സുഹൃത്തുക്കൾ.


ദുരിത ബാധിത മേഖലയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, നമ്മുടെ കരുനാഗപ്പള്ളിക്കു കുറച്ചു പടിഞ്ഞാറുവശമുള്ള മഴവിൽ നഗറിലെ കുറച്ചു നല്ല മനസ്കരായ സുഹൃത്തുക്കൾ ഒരു ബസൊക്കെ വിളിച്ചാണ് ഇന്ന് ആറന്മുളയിലേക്ക് യാത്ര തിരിച്ചത്.

ആറന്മുളയിലെത്തി വീട് വൃത്തിയാക്കുന്നതിന് അവരോടൊപ്പം കൂടിയ ഈ സുഹൃത്തുക്കളെ നമുക്ക് അഭിനന്ദിക്കാം…. ഒരായിരം അഭിനന്ദനങ്ങൾ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !