ദുരന്തബാധിത മേഖലയിലെ 102 വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ

കരുനാഗപ്പള്ളി : ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി സഹായിച്ചുകൊണ്ട് കരുനാഗപ്പള്ളി പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ.

ആറാംക്ലാസു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 102 വിദ്യാർത്ഥികളുടെ ആദ്യ ടെമിലെ മുഴുവൻ നോട്ടുകളും പകർത്തിയെഴുതി നൽകി.

പ്രബോധിനി ബാലവേദി കുട്ടികൾ, ആർട്ട്സ് ക്ലബ്ബ് പ്രവർത്തകർ, വനിതാവേദി പ്രവർത്തകർ എന്നിവർ ചേർന്നാണ് നോട്ട് എഴുതി പൂർത്തിയാക്കിയത്.

നോട്ട് ബുക്കുകളുടെ കൈമാറ്റത്തോടനുബന്ധിച്ച് പ്രബോധിനി ഹാളിൽ വച്ചു നടന്ന സമ്മേളനം സംഗീത സംവിധായകനും പ്രബോധിനി സ്കൂൾ ഓഫ് മ്യൂസിക് പ്രഥമാധ്യാപകനുമായ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് പി ദീപു അധ്യക്ഷനായി. ക്ലബ് വൈസ് പ്രസിഡൻറ് റ്റിക്കു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്യാം രാജ് ഗ്രന്ഥശാല വൈസ് പ്രസിഡൻറ് നേഹ വിനീത് കമ്മിറ്റിയംഗങ്ങളായ മുനീർ മഹാത്മജി ,ഷൈമോൾ, ചന്ദ്രകുമാർ ബാലവേദി പ്രസിഡൻറ് ആദിത്യകൃഷ്ണൻ സെക്രട്ടറി അനഘ, കരയോഗം സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.

യുവജനവേദി പ്രസിഡന്റ് ധനേഷ് അംഗങ്ങളായ ശിവാചന്ദ്രൻ, ഗോകുൽ, അശ്വിൻ,ശബരിനാഥ് എന്നിവർ ചേർന്ന് ബുക്കുകൾ എത്തിച്ചു നൽകി.

ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സഹായം….

കടപ്പാട് : സുരേഷ് വെട്ടുകാട്ട്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !