കരുനാഗപ്പള്ളി : പ്രളയബാധിതർക്കും അവരെ സഹായിച്ചവർക്കുമായി കരുനാഗപ്പള്ളിയിൽ മെഡിക്കൽ ക്യാമ്പ്. 2018 സെപ്റ്റംബർ 13 ന് ടൌൺ ക്ലബ്ബിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ്.
ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത കരുനാഗപ്പള്ളിയിലെ മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ
എല്ലാവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കേരളത്തിലെ പ്രമുഖ ഡോക്‌ടേഴ്‌സ് പങ്കെടുക്കുന്ന ക്യാമ്പിൽ 2000 രൂപയോളം ചിലവ് വരുന്ന ശ്യാസകോശ പരിശോധന, അസ്ഥി ബലക്ഷയ പരിശോധന, കാലിന്റെ ഞരമ്പ് പരിശോധന, കണ്ണ് പരിശോധന, ദന്ത പരിശോധന തുടങ്ങീ എല്ലാ പരിശോധനകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി നൽകും.
ഇതു കൂടാതെ ചുണ്ടുകൾക്കുണ്ടാകുന്ന വൈകല്യമായ മുയൽച്ചുണ്ട് (മുച്ചിറി) ഉള്ളവർക്ക് സൗജന്യ ശസ്ത്രക്രിയയും എറണാകുളത്തെ ലേക്‌ഷോർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്നു.
ശ്രീനാരായണ ധർമ്മവേദി കരുനാഗപ്പള്ളി യുണിയൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ഓഫിസ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് തെക്കുവശത്തുള്ള സൗത്തിന്റെ ബാങ്കിന് എതിർവശത്താണ്.
യൂണിയൻ സെക്രട്ടറി വി.പി. അനിൽകുമാർ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു. യോഗത്തിൽ ആദിനാട് വാസുദേവൻ അധ്യക്ഷനായിരുന്നു. അഡ്വ. ശ്രീരാജ്, അജിത് മണപ്പള്ളി, സന്ധ്യാറാണി, ശ്രീലക്ഷ്മി, ശ്രീലത, ഗംഗാധരൻ, പ്രസാദ്, ബൈജു, ജെയ്‌സൺ, വിനോദ് അനിൽ ഹസൻ, ബബിത, ഷീജ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.
2018 സെപ്റ്റംബർ 13 ന് ടൌൺ ക്ലബ്ബിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പ് ശ്രീനാരായണ ധർമ്മവേദി സംസ്ഥാന വൈസ് ചെയർമാൻ കെ.കെ. പുഷ്‌പാംഗദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.ബിജു രമേശ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. മോഹൻദാസ് അനുമോദിക്കുന്നു.
രാവിലേ 9 മണിമുതൽ വൈകിട്ട് 4 മണിവരെയാണ് മെഡിക്കൽ ക്യാംമ്പ്.
കൂടുതൽ വിവരങ്ങൾക്ക് 9539602734 , 9349598257 എന്നീ ഫോൺ നമ്പരിൽ വിളിച്ച് വിവരങ്ങൾ തിരക്കാവുന്നതാണ്.