കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചപ്പോൾ….

കരുനാഗപ്പള്ളി : കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന നമ്മുടെ മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചു.

ദുരിതാശ്വാസ പ്രവർത്തനത്തിന് കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിൽ നിന്ന് 61 വള്ളങ്ങളിലായി എത്തിയ നമ്മുടെ 392 മത്സ്യ തൊഴിലാളികളെയാണ് ഇന്ന് ആദരിച്ചത്.


ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എൽ.എ. ആർ.രാമചന്ദ്രൻ, കൊല്ലം ജില്ലാ കളക്ടർ ഡോ. എസ്. കാര്‍ത്തികയേന്‍, സിനിമാതാരം ബിനു മോഹൻ തുടങ്ങീ നിരവധി പ്രമുഖർ ചേർന്നാണ് വിശിഷ്ഠ വ്യക്തികളായ നമ്മുടെ ആലപ്പാട്ടെ മത്സ്യ തൊഴിലാളികളെ അനുമോദിച്ചത്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !