കരുനാഗപ്പള്ളിയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.റ്റി.സി . ബസ് സിവിൽ സ്‌റ്റേഷന്റെ മതിൽ കെട്ടിലേക്ക്….

കരുനാഗപ്പളളി : നിയന്ത്രണംവിട്ട കെ.എസ്.ആർ.റ്റി.സി . ബസ് കരുനാഗപ്പള്ളി സിവിൽ സ്‌റ്റേഷന്റെ മതിൽ കെട്ടിലേക്ക് ഇടിച്ചു കയറി.     രാത്രി 10 മണിയോടെ (2019 മെയ് 24 ന് ) കാട്ടിൽകടവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി. ബസ്  ഒരു  ഓട്ടോയെ  ഇടിക്കുന്നതിൽ നിന്നും രക്ഷിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്.

പ്രത്യേകിച്ച് ആളപായങ്ങൾ ഒന്നുമില്ല. സിവിൽ സ്‌റ്റേഷന്റെ മതിൽകെട്ടും കാർ പാർക്കിംഗ് ഷെഡും തകർന്നു. പാർക്കിംഗ് ഷെഡിൽ ഉണ്ടായിരുന്ന സർക്കാർ  വാഹനങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് മാറ്റി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !