കരുനാഗപ്പള്ളി : പിന്നോക്കാവസ്ഥയിലുള്ള തീരമേഖലയിലെ സ്കൂളുകളുടെ പ്രവർത്തനത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അടിയന്തിര ഇടപെടൽ വേണമെന്ന് കെ.എസ്.ടി.എ. ആലപ്പാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എ. സമദ് ഉദ്ഘാടനം ചെയ്തു. കെ.യു. വിദ്യാവതി അധ്യക്ഷയായി. പി.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം എസ്. ഷിബു, സബ് ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ, ആർ രതീഷ്, ബി. ഡാലിയ, കെ.സി. പ്രഫുൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ യു വിദ്യാവതി (പ്രസിഡന്റ്), എസ്. ശാലിനി, ബി. ഡാലിയ, സി.പി. പരിമള (വൈസ് പ്രസിഡന്റ്) ടി ആർ അഞ്ജിഷ് (സെക്രട്ടറി), വഹീദ, ബീന, സുജന മോൾ (ജോ. സെക്രട്ടറി)
Copyright © 2003-2024 karunagappally.com Developed by Sudheesh.R