ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഭജനക്കുടിൽ രജിസ്ട്രേഷൻ 2019 നവംബർ ഒന്നിന് ആരംഭിക്കും….

കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്ത് ഭജനക്കുടിൽ അനുവദിച്ചുകിട്ടുന്നതിനുള്ള രജിസ്ട്രേഷൻ 2019 നവംബർ ഒന്നിന് ആരംഭിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ ഓംകാര സത്രത്തിലാണ് രജിസ്ട്രേഷൻ. തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷന് നിർബന്ധമാണ്. സാധാരണ കുടിലിന് 2500 രൂപയും സ്പെഷ്യൽ കുടിലിന് 3000 രൂപയുമാണ് നൽകേണ്ടത്.

വൃശ്ചികം ഒന്ന് മുതൽ 12 വരെയാണ് പ്രസിദ്ധമായ വൃശ്ചികോത്സവം. കൂടുതൽ വിവരങ്ങൾക്കായി 0476-2690721 എന്ന ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !