ചവറ: അധ്യാപകര്‍ക്കായി ചവറ ലയണ്‍സ് ക്ലബ്ബ് മൂന്നുദിവസത്തെ സമഗ്ര പരിശീലനപരിപാടി ‘ലയണ്‍സ് ക്വിസ്റ്റ്’ എന്ന പോൽ സംഘടിപ്പിച്ചു. പരിശീലനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ.അലക്‌സ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.പി.ഹരിലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വി.സുജിത്, ഖജാന്‍ജി ബ്രിജേഷ് എസ്.നാഥ്, രാജശേഖരന്‍, ഡോ. കെ.ജി.മോഹന്‍, അഭിലാഷ് ചന്ദ്രന്‍, എ.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ടോമി ചെറിയാന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വിവിധ സ്‌കൂളുകളില്‍നിന്നായി മുപ്പത്തഞ്ചോളം അധ്യാപകര്‍ ക്വിസ്റ്റ് പ്രോഗ്രാമില്‍ പങ്കെടുത്തു.