മാലുമേൽ ക്ഷേത്രത്തിൽ നവാഹത്തിന് കൊടിയേറി….

കരുനാഗപ്പള്ളി : ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി.

മാലുമേൽ ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരി ശ്രീകോവിൽ നിന്നുള്ള ഭദ്രദീപം നവാഹയജ്ഞശാലയിലേക്ക് പകർന്നതോടു കൂടിയാണ് യജ്ഞം ആരംഭിച്ചത്.

ചടയമംഗലം ആശ്രമം മഠാധിപതി ബ്രഹ്മശ്രീ ദയാനന്ദസരസ്വതി ആചാര്യനും കണ്ണൻ പോറ്റി യജ്ഞ ഹോതാവുമാണ്.

വിനോദ് തൊടിയൂർ, പ്രദീപ് തെക്കുംഭാഗം, മാമ്പുഴ ജയപ്രകാശ് എന്നിവർ യജ്ഞ പൗരാണികരായും പ്രകാശ് നെടുമ്പന കീബോഡും രാജേഷ് വെണ്ടാർ തബലയും അടങ്ങുന്ന പ്രഗത്ഭമായ ടീമാണ് ഇക്കുറി നവാഹത്തിന് നേതൃത്വം നൽകുന്നത്

നവാഹ യജ്ഞ ചടങ്ങുകൾ കൂടാതെ ക്ഷേത്രത്തിനകത്ത് സജ്ജീകരിച്ചുള്ള വേദിയിൽ വിവിധ കലാകാരൻമ്മാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉണ്ടാകും.
കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹം ഉള്ള വ്യക്തികൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഭക്തജനങ്ങളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന നക്ഷത്ര വനസമർപ്പണം നവാഹത്തിനോടനുബന്ധിച്ച് നടക്കുമെന്ന്
ദേവസ്വം പ്രസിഡന്റ് അനിൽകുമാർ തോമ്പിയിൽ ദേവസ്വം സെക്രട്ടറി ഷിബു.എസ്.തൊടിയൂർ, ജോയിന്റ് സെക്രട്ടറി മനോജ്.എസ്.മായാലയം, കൺവീനർ എന്നിവർ അറിയിച്ചു.

ചിത്രം ക്യാപ്ഷൻ : മാലുമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹയജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !