നാടകോത്സവം തുടങ്ങി…. ഓച്ചിറ കൊറ്റമ്പള്ളി പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ….

കരുനാഗപ്പള്ളി : ഓച്ചിറ, കൊറ്റമ്പള്ളി, പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ നാടകോത്സവത്തിന് തുടക്കമായി. പ്രശസ്ത നാടകരചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രതിരോധത്തിന്റെ സന്ദേശം ഉതിർത്ത കലാരൂപമാണ് നാടകമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാലാ പ്രസിഡന്റ് മഞ്ഞിപ്പുഴ വിശ്വനാഥപിള്ള അധ്യക്ഷനായി. സെക്രട്ടറി കെ.ആർ. രാജേഷ് സ്വാഗതം പറഞ്ഞു. അഡ്വ: എൻ. അനിൽകുമാർ, വേണാട്ട് ജഗന്നാഥൻ, എം. സുരേഷ് കുമാർ, മഞ്ജു എസ്. പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തസന്ധ്യ നടന്നു.

ബുധനാഴ്ച വൈകിട്ട് 5.30ന് പുതിയ കാലത്തിന്റെ സാംസ്കാരിക പ്രതിരോധം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 7.30 ന് ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകം നടന്നു.

വ്യാഴാഴ്ച രാവിലെ 10ന് നേത്ര പരിശോദനാ ക്യാമ്പ് നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സെമിനാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ് ഉദ്ഘാടനം ചെയ്യും. 7.30 ന് തിരുവനന്തപുരം ആരാധനയുടെ നാടകം.

വെള്ളിയാഴ്ച 5.30ന് വനിതാ സെമിനാർ വനിതാ കമ്മീഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്യും. 7.30 ന് നാടകം ഇത് ധർമ്മഭൂമിയാണ്.

ശനിയാഴ്ച രാവിലെ 10ന് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, 5.30ന് കാർഷിക സെമിനാർ ഡോ. പി. പത്മകുമാർ ഉദ്ഘാടനം ചെയ്യും. 7.30 ന് നാടകം ഏറ്റം.

ഞായറാഴ്ച വൈകിട്ട് 4 മുതൽ ക്വിസ് മത്സരം, 5.30ന് വിദ്യാഭ്യാസ സെമിനാർ അഡ്വ: ജി മുരളീധരൻ ഉദ്ഘാടനം ചെയ്യും. 7.30 ന് നാടകം -പാട്ടു പാടുന്ന വെള്ളായി-.

തിങ്കളാഴ്ച രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 5ന് സമാപന സമ്മേളനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. 8 മണിക്ക് നാടകം -കപട ലോകത്തെ ശരികൾ-.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !