കരുനാഗപ്പള്ളി: പന്മന മിന്നാംതോട്ടില്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് രാത്രി 7.30 ന് നാഗസ്വരക്കച്ചേരി.
നാളെ 4.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി ഏഴിന് പൂമൂടല്‍, 7.30 ന് ചികിത്സാധനസഹായവിതരണവും സമ്മേളനവും, എട്ടിന് കുത്തിയോട്ടപ്പാട്ടും ചുവടുവെപ്പും.
തിങ്കളാഴ്ച 4.30 ന് താലപ്പൊലി, രാത്രി ഒന്‍പതിന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും.
ചൊവാഴ്ച അഞ്ചിന് താലപ്പൊലി.
ബുധനാഴ്ച ആറിന് പൊങ്കാല, 11ന് പന്തിരുനാഴി, അഞ്ചിന് പുഷ്പാലങ്കാരം, രാത്രി 10 ന് കോമഡി ഷോ.
സമാപനദിവസമായ വ്യാഴാഴ്ച തന്ത്രി കീഴ്താമരശ്ശേരിമഠം രമേശ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജകള്‍. 3 മണിക്ക് കെട്ടുകാഴ്ച, 4.30 ന് ഓട്ടന്‍തുള്ളല്‍, രാത്രി 10ന് കോമഡി ഷോ.