ചരിത്ര പ്രസിദ്ധമായ പന്മന പൂരം ഇന്ന്

കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുള്ള പന്മന പൂരം ഇന്ന് (മാർച്ച് 11ന് ശനിയാഴ്ച) നടക്കും.
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വെണ്‍കൊറ്റക്കുടകളുമേന്തി നിരവധി ഗജവീരന്മാര്‍ കാണികള്‍ക്ക് ആനന്ദം നല്‍കി പൂരത്തെ വര്‍ണാഭമാക്കും. മുപ്പതോളം വാദ്യകലാകാരന്മാര്‍ മേളപ്പെരുമയൊരുക്കി ആല്‍ത്തറയില്‍ കൊട്ടിത്തിമിര്‍ക്കും.

4.30നാണ് ആറാട്ടെഴുന്നള്ളത്തും പൂരോഘോഷ സമ്മേളനവും നടക്കുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എന്‍.വിജയന്‍ പിള്ള എം.എല്‍.എ., പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്.ശാലിനി എന്നിവര്‍ പൂരോഘോഷ സമ്മേളനത്തില്‍ പങ്കെടുക്കും.

ഏകദേശം രണ്ടുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പൂരക്കാഴ്ചകള്‍ക്ക് ശേഷം ആറാട്ടെഴുന്നള്ളത്ത് ശങ്കരമംഗലം കാമന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പ്രത്യേക പൂജകള്‍ക്കുശേഷം തിരിച്ച് രാത്രി 10ന് ആറാട്ട് പന്മന ക്ഷേത്രത്തിലെത്തി കൊടിയിറങ്ങും. തുടര്‍ന്ന് രാത്രി നാടകം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !