പാവുമ്പാ കാളീക്ഷേത്രത്തിൽ നടത്തിയ യോഗത്തില്‍ കഥകളിആചാര്യന്‍ മടവൂരിനെ ആദരിച്ചു.

ഓച്ചിറ: മഞ്ജുതര കഥകളിസഭയുടെ നാലാമത് ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്‌കാരം നല്‍കി കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരെ ആദരിച്ചു. പാവുമ്പാ കാളീക്ഷേത്രത്തിൽ നടത്തിയ യോഗത്തില്‍ അഖില ഭാരത അയ്യപ്പസേവാ സംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള മടവൂരിനെ പൊന്നാടയണിയിച്ച് അവാര്‍ഡ് തുകയും പ്രശസ്തിപത്രവും നല്‍കി.

മഞ്ജുതര കഥകളി സഭാ പ്രസിഡന്റ് ഐക്കര ഗോപാലകൃഷ്ണന്‍, സെക്രട്ടറി വി.ആര്‍. പ്രശാന്ത്കുമാര്‍ സി.ആര്‍.മഹേഷ്, മേലൂട്ട് പ്രസന്നകുമാര്‍, കല്ലില്‍ ഉണ്ണികൃഷ്ണന്‍, മണപ്പള്ളി രാജന്‍, കുഞ്ഞുപിള്ള, ശ്രീവത്സന്‍, ഐക്കര ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന യുവജനോത്സവത്തില്‍ വിജയികളായ മഹേഷ് വൈ. പിളള, ആര്‍ഷ രാജ് എന്നിവരെയും കഥകളിചുട്ടിയിലെ വിദ്വാന്‍ ചിങ്ങോലി പുരുഷോത്തമനേയും ചടങ്ങില്‍ ആദരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !