വലിയകുളങ്ങര ദേവീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവം ഇന്ന് തുടങ്ങും

ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് തുടക്കംകുറിച്ചുള്ള ഭാഗവതസപ്താഹയജ്ഞത്തിന് വ്യാഴാഴ്ച തിരിതെളിയും. വൈകിട്ട് 6 ന് യജ്ഞത്തിന്റെ ദീപപ്രകാശനകര്‍മ്മം തന്ത്രി ഡി.ശ്രീധരന്‍ നമ്പൂതിരി നിര്‍വഹിക്കും. യജ്ഞാചാര്യന്‍ ശബരിനാഥ് ദേവിപ്രിയ മാഹാത്മ്യപ്രഭാഷണവും ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി ആധ്യാത്മിക പ്രഭാഷണവും നടത്തും.

24 ന് രാത്രി 8 ന് കല്ലൂര്‍ ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തും വിളക്കും. 25 ന് വൈകിട്ട് 5 ന് മാതൃപൂജ, 26 ന് രാവിലെ 6 ന് പൊങ്കാല, 27ന് രാത്രി 7 ന് ഉണ്ണിയൂട്ട്, 28 ന് രാത്രി 7 ന് രുക്മിണീസ്വയംവരം. 26 ന് ക്ഷേത്രത്തില്‍ നടക്കുന്ന പാല്‍പ്പൊങ്കാലയുടെ ദീപപ്രകാശനം ശബരിമല മുന്‍മേല്‍ശാന്തി ഇ.ഈശ്വരന്‍ നമ്പൂതിരി നിര്‍വഹിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !