കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ തൊഴില്‍രഹിതവേതനം 17, 18 തീയതികളില്‍ വിതരണം ചെയ്യും. 2016 ഓഗസ്റ്റുമുതല്‍ 2017 ഫെബ്രുവരി വരെയുള്ള വേതനമാണ് വിതരണം ചെയ്യുക.
ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ടി.സി., എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം നഗരസഭാ ഓഫീസിലെത്തി വേതനം കൈപ്പറ്റണം. മതിയായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് വേതനം നല്‍കില്ലെന്നും സെക്രട്ടറി അറിയിച്ചു. റോള്‍ നമ്പര്‍ ഒന്നുമുതല്‍ 1600 വരെയുള്ളവര്‍ക്ക് 17 നും 1601 മുതല്‍ ഉള്ളവര്‍ക്ക് 18 നുമാണ് വിതരണം. ദിവസവും രാവിലെ 11 മുതല്‍ 3 വരെയാണ് വേതന വിതരണം.