കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഠൗൺ ക്ളബിൽ വച്ചു നടന്ന സ്റ്റാർ ഇൻ സ്‌ക്രീൻ റീയാലിറ്റി ഷോ മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് 2018 മെയ് 27 ന് ഞായറാഴ്ച വൈകിട്ട് 4.30 ന്. കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി ബസ്റ്റാന്റിന് കിഴക്കുവശത്തുള്ള പുസ്‌തകവീടിന്റെ ഹാളിൽ വച്ചാണ് സമ്മാനദാനം.
കരുനാഗപ്പള്ളിയിലെ മത്സരവിജയികൾ
മികച്ച ഗായകൻ
ശ്രീജിത് ബാബു (സീനിയർ)
സൂര്യനാരായണൻ (ജൂനിയർ)
മികച്ച അഭിനേതാവ്
അതുൽ എസ്. കുമാർ (സീനിയർ)
അമീന ഹുസൈൻ (ജൂനിയർ)
ക്വിസ് മത്സരവിജയി
ഫാത്തിമ
ആദരം
ഗിന്നസ് ബുക്കിൽ ഇടം നേടിയ ശ്രീ ആശ്രാമം ഉണ്ണികൃഷ്‌ണൻ
സമ്മാനദാന ചടങ്ങ്
സ്വാഗതം : സിനിമാ സംവിധായകൻ ശ്രീ. അനിൽ വി. നാഗേന്ദ്രൻ
അധ്യക്ഷൻ : വൈസ് ചെയർമാൻ ശ്രീ. ആർ. രവീന്ദ്രൻപിള്ള
ഉദ്ഘാടനം : എം.എൽ.എ. ശ്രീമതി പ്രതിഭാ ഹരി
സമ്മാനദാനം : സിനിമാ സംവിധായകൻ ശ്രീ എം.എ. നിഷാദ് , പിന്നണി ഗായകൻ ശ്രീ. ഇടവ ബഷീർ , വിദ്യാധിരാജാ കോളേജ് പ്രിൻസിപ്പൽ ശ്രീ.എ.ആർ. തുളസീദാസ് , സംഗീത സംവിധായകൻ ശ്രീ. അഞ്ചൽ ഉദയകുമാർ.
വിശിഷ്ട സാന്നിദ്ധ്യം : ശ്രീ. ഗോപൻ കൽഹാരം, ശ്രീ. വടക്കുംതല ശ്രീകുമാർ, ശ്രീ. അഹമ്മദ് മുസ്ളീം, ശ്രീ. എം. പ്രകാശ് , ശ്രീമതി പ്രീയ, ശ്രീ. കൃഷ്ണലാൽ , ശ്രീ. റെജി
നമ്മുടെ കരുനാഗപ്പള്ളിയിലെ മിടുക്കരായ കുട്ടികൾക്ക് ചലച്ചിത്രതാരമോ പിന്നണി ഗായകരോ ആകാനുള്ള അവസരം നൽകുക എന്ന ആശയവുമായി ചലച്ചിത്ര സംവിധായകനായ അനിൽ വി. നാഗേന്ദ്രൻ കോർഡിനേറ്ററായി “പുസ്‌തകവീട്” സംഘടിപ്പിച്ചതായിരുന്നു “സ്റ്റാർ ഇൻ സ്‌ക്രീൻ” റിയാലിറ്റി ഷോ .
മലയാള സിനിമയ്ക്ക് നിരവധി പുതു മുഖങ്ങളെ അവതരിപ്പിച്ചതു കൂടാതെ അവർക്ക് ഇന്ത്യയിലെ മികച്ച നടനും നടിക്കുമുള്ള അവാർഡ് വരെ നേടി കൊടുക്കാൻ സാധിച്ച ഒരു സംവിധായകനാണ് നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയും സംവിധായകനുമായ അനിൽ വി. നാഗേന്ദ്രൻ. കൂടാതെ സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയന്റെ ചെറുമകൻ കൂടിയാണ്.