കരുനാഗപ്പള്ളിയിലെ പന്മന, ചവറ, കുഴിത്തുറ, ശങ്കരമംഗലം…. സ്‌ക്കൂളുകളിൽ താത്കാലിക അദ്ധ്യാപക ഒഴിവ്….

കരുനാഗപ്പള്ളി : പന്മന ചിറ്റൂര്‍ ഗവ. യു.പി.സ്‌കൂളില്‍ യു.പി., എല്‍.പി. വിഭാഗങ്ങളില്‍ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബുധനാഴ്ച 10-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണമെന്ന് അധികൃതര്‍.

ചവറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. യു.പി.യിലും എച്ച്.എസ്.വിഭാഗത്തില്‍ മലയാളം, സോഷ്യല്‍ സയന്‍സ് എന്നിവയിലുമാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് അധികൃതര്‍.

കുഴിത്തുറ ഗവ. ഫിഷറി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.എ. തസ്തികയില്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ചൊവ്വാഴ്ച 11-ന് സ്‌കൂളില്‍ എത്തണമെന്ന് പ്രഥമാധ്യാപിക .

ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. മലയാളം തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്‌പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 30-ന് 11-ന് അഭിമുഖത്തിന്‌ എത്തണമെന്ന് പ്രഥമാധ്യാപകൻ.

കരുനാഗപ്പള്ളി ഗവ. വെൽഫെയർ യു.പി.സ്കൂളിൽ ഒരു അധ്യാപക ഒഴിവുണ്ട്. താത്‌കാലിക നിയമനമാണ്. ടി.ടി.സി., കെ-ടെറ്റ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്‌പര്യമുള്ളവർ 29-ന് രാവിലെ 10-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക.

 

 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !