കരുനാഗപ്പള്ളിയുടെ അഭിമാനമായി വിദ്യാ സുരേഷ്

കരുനാഗപ്പള്ളി : ഡൽഹി രാജ്‌പഥിൽ നടന്ന 2018 ലെ റിപ്ലബിക് ദിന പരേഡിൽ കേരള – ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത്  കരുനാഗപ്പള്ളിയുടെ അഭിമാനമായി മാറിയ വിദ്യ സുരേഷിനെ സി.ആർ. മഹേഷും, പൊതു പ്രവർത്തകരും, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും വീട്ടിൽ എത്തി ആദരിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയിലും +2 പരീക്ഷയിലും എല്ലാ വിഷയത്തിനും A+ മേടിച്ചു വിജയിച്ച ഈ മിടുക്കിയിപ്പോൾ കൊല്ലം S.N. Women’s കോളേജില BA literature വിദ്യാർത്ഥിനിയാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയെ അടുത്ത് കാണാൻ പറ്റിയെന്നതും രാഷ്ട്രപതി ഭവനിൽ നടന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയെന്നതും അഭിമാനകരമായ കാര്യമാണ്.

കേരളത്തിൽ നിന്ന് 111 കുട്ടികളെയാണ് എൻ.സി.സി. ഡയറക്ടറേറ്റ് ഡൽഹിയിലേക്ക് കൊണ്ടു പോയതെങ്കിലും കഠിനമായ പരിശീലനത്തിനുശേഷം അതിൽ നിന്നും 10 പെൺകുട്ടികൾക്കും 11 ആൺകുട്ടികൾക്കും മാത്രമാണ് പരേഡിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. കൊല്ലം ജില്ലയിൽ നിന്ന് ഈ കുട്ടി മാത്രമാണ് തെരഞ്ഞെടുത്തത്.

കരുനാഗപ്പള്ളി, പട. വടക്ക് പറയാട്ടുതറ വീട്ടിൽ ഗീതയുടെ മകളാണ് ഈ കുട്ടി. ദിവ്യ സുരേഷ് സഹോദരിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !