കരുനാഗപ്പള്ളിയിൽ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ സ്വീകരിക്കും

കരുനാഗപ്പള്ളി : പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍.

അപേക്ഷിക്കേണ്ടവർ :

 • 2014-ലെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാത്തവര്‍
 • ഫോട്ടോ എടുത്തിട്ടും റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍
 • അന്യസംസ്ഥാനങ്ങളില്‍ നിന്ന് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍
 •  2014-നുശേഷം താത്കാലിക കാര്‍ഡുകള്‍ ലഭിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ഈ വിഭാഗം അപേക്ഷകള്‍ മാത്രമേ നിലവില്‍ സ്വീകരിക്കൂ.

വേണ്ട രേഖകൾ 

 • രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
 • കുടുംബത്തിലെ  എല്ലാവരുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
 • സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ നിന്ന് )
 • പൂരിപ്പിച്ച അപേക്ഷ ( അപേക്ഷാ ഫോറം അക്ഷയ സെന്ററില്‍നിന്നും താലൂക്ക് സപ്ലൈ ഓഫീസില്‍നിന്നും ലഭിക്കും)

ഇപ്പോള്‍ അപേക്ഷ നല്‍കുന്ന കാര്‍ഡുടമകള്‍ക്ക് 1-6-2018 ഒന്നുമുതല്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യും.

ഇപ്പോൾ സ്വീകരിക്കാത്തവ  

 • കാര്‍ഡുകളില്‍നിന്ന് പേര് മാറ്റി പുതിയ കാര്‍ഡ് ഉണ്ടാക്കാനുള്ള അപേക്ഷകള്‍
 • കാര്‍ഡില്‍നിന്ന് പേരുകള്‍ നീക്കം ചെയ്ത് മറ്റു കാര്‍ഡുകളില്‍ ചേര്‍ക്കേണ്ടവര്‍
 • പേരുകളില്‍ കുറവു ചെയ്ത് മറ്റു താലൂക്കുകളിലേക്കുള്ള അപേക്ഷകര്‍
 • വീട്ടുപേര് തിരുത്തല്‍
 • പേര് തിരുത്തല്‍
 • റേഷന്‍ ഡിപ്പോകള്‍ മാറുന്നനുള്ള അപേക്ഷകള്‍
 • ത് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കില്ല. 

ഇപ്പോൾ സ്വീകരിക്കാത്തതായ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസിലോ അക്ഷയ സെന്ററിലോ സമീപിക്കാം.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !