കരുനാഗപ്പള്ളി : പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് 130 ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി ശ്രീ. ആർ. രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു. വിവിധ പഞ്ചായത്തുകളിലെ 14 റോഡുകൾക്കായാണ് 2019 -20 വർഷത്തെ പ്രളയദുരിതാശ്വാസഫണ്ട് ലഭ്യമായിരിക്കുന്നത്.
കരുനാഗപ്പള്ളി നഗരസഭയിലെ തൊട്ടുവാഴേത്ത് ജംഗ്ഷൻ മുതൽ താനുവേലി ജംഗ്ഷൻ വരെ റോഡ് (ഡിവിഷൻ – 22 ) 8 ലക്ഷം. വാഴേത്ത് ജംഗ്ഷൻ മുതൽ മണ്ണേത്ത് ജംഗ്ഷൻ റോഡ് (ഡിവിഷൻ -33) 8 ലക്ഷം, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് തിരുദർശനത്ത് ജംഗ്ഷൻ മുതൽ മരങ്ങാട്ട് ജംഗ്ഷൻ വരെ റോഡ് (വാർഡ് 19 ) 10 ലക്ഷംരൂപ, മണിമുഖത്ത് ജംഗ്ഷൻ മുതൽ ചെമ്പകശ്ശേരി ജംഗ്ഷൻ വരെ റോഡ് (വാർഡ് 7 ) 10 ലക്ഷം രൂപ, ഘണ്ഠകർണ്ണൻകാവ് ജംഗ്ഷൻ മുതൽ കിണർമുക്ക് വരെ റോഡ് (വാർഡ് 15) 8 ലക്ഷം, ഭസ്മത്തുതറജംഗ്ഷൻ – വേളൂർ ജംഗ്ഷൻ റോഡ് (വാർഡ് 15) 8 ലക്ഷം, ക്ലാപ്പന ഗ്രാമ പഞ്ചായത്ത്.കൊച്ചയ്യത്ത് ജംഗ്ഷൻ മുതൽ പുല്ലമ്പള്ളി ജംഗ്ഷൻ വരെ റോഡ് (വാർഡ് – 4) 10ലക്ഷം, മാവേലി സ്റ്റോർ – ഒതളത്തുംമൂട് റോഡ് (വാർഡ് – 3) 8 ലക്ഷം രൂപ, ആലപ്പാട് ഗ്രാമപഞ്ചായത്ത്, കായംകുളം ഫിഷിംഗ് ഹാർബർഗേറ്റ് മുതൽ ഫിഷ്ഫാം വരെ റോഡ് (വാർഡ് – 1) 10 ലക്ഷം, ഒറ്റ തെങ്ങിൽ മുതൽ കെട്ടിടത്തിൽ കടവ് വരെ റോഡ് (വാർഡ് – 8) 10 ലക്ഷം, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രിയങ്ക ജംഗ്ഷൻ മുതൽ വേണാട് ജംഗ്ഷൻ വരെ റോഡ് (വാർഡ് – 14) 10 ലക്ഷം, തൊടിയൂർ ഗ്രാമപഞ്ചായത്ത്, ഭസ്മത്തറ ജംഗ്ഷൻ മുതൽ പുത്തൻ പുരയ്ക്കൽ ജംഗ്ഷൻ വരെ റോഡ് (വാർഡ് – 15) 10 ലക്ഷം, കെ.എ.എം. ജംഗ്ഷൻ മുതൽ താച്ചയിൽ ജംഗ്ഷൻ വരെ റോഡ് (വാർഡ് – 19 ) 10 ലക്ഷം, തഴവ ഗ്രാമപഞ്ചായത്ത്, ചിറ്റുമൂല ജംഗ്ഷൻ മുതൽ – ശാസ്താംപെയ്ക ജംഗ്ഷൻ വരെ റോഡ് (വാർഡ് 19-22) 10 ലക്ഷം എന്നീ ക്രമത്തിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.