കരുനാഗപ്പള്ളി : ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന ‘സേവ് ആലപ്പാട്’ എന്ന ജനകീയ സമരത്തിന് ഐക്യധാർഢ്യവുമായി നിരവധി നേതാക്കൾ ഇന്ന് സമര പന്തലിൽ എത്തി.
രാവിലെ 9 മണിയോടുകൂടി ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി. പ്രസിഡൻറ് ശ്രീ. വി.എം. സുധീരൻ, പി.സി. വിഷ്ണു നാഥ് തുടങ്ങിയവർ സമര പന്തലിൽ എത്തി സമരത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു.
ഇതൊരു ജനകീയ സമരമാണെന്നും ‘ഇതിൽ രാഷ്ട്രീയമില്ല’ എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ന് തന്നെ ഈ വിഷയം രേഖാമൂലം നിയമസഭയിൽ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ ജനകീയ സമരത്തിന് സോഷ്യൽ മീഡിയ നൽകുന്ന ഐക്യധാർഢ്യത്തെ മുൻ കെ.പി.സി.സി. പ്രസിഡൻറ് ശ്രീ. വി.എം. സുധീരൻ പ്രശംസിച്ചു.
ബഹുമാന്യനായ മുൻ മുഖ്യ മന്ത്രി ശ്രീ. ഉമ്മൻചാണ്ടി . ബി.ജെ.പി. എം.പി. സുരേഷ് ഗോപി തുടങ്ങിയവർ സമര പന്തലിൽ ഐക്യധാർഢ്യവുമായി എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. നിരവധി പ്രമുഖ സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവത്തകരും സമരത്തിനൊപ്പമുണ്ട്.
ഇന്നലെ മുതൽ നിരാഹാരം അനുഷ്ഠിക്കുന്നത് യു.ഡി.എഫ് നേതൃനിരയിലുള്ള ശ്രീ. സി.ആർ. മഹേഷ് ആയിരുന്നു. ആലപ്പാട് ഗ്രാമത്തിലെ പ്രമുഖ അഞ്ച് എൽ.ഡി.എഫ് പ്രവർത്തകരാണ്
ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്.