കരുനാഗപ്പള്ളി : ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണ സഭ ജില്ലാ കമ്മറ്റിയും താലൂക്ക് കമ്മറ്റിയും രൂപികരിച്ചു. കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രി മുഖ്യരും ശാന്തിമാരുമാണ് ഭരണസമിതി അംഗങ്ങളായിട്ടുള്ളത്.
ചവറ പുത്തൻതുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വച്ച് ജില്ലാ കമ്മറ്റിയും ചെറിയഴീക്കൽ ശ്രീ ശങ്കരനാരായണാ ആഡിറ്റോറിയത്തിൽ വച്ച് താലൂക്ക് കമ്മറ്റിയും രൂപികരിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റിന്റെ പോഷക സംഘടനയാണിത്.
പുത്തൻതുറയിൽ നടന്ന ജില്ലാ കമ്മറ്റിയോഗം ശിവഗിരി മഠത്തിലെ ശ്രീ. സുഗതൻ തന്ത്രി അവർകൾ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
ചെറിയഴീക്കൽ വച്ചു നടന്ന യോഗത്തിൽ തന്ത്രിമുഖ്യനായിരുന്ന ശ്രീ ശൂലപാണി അവർകളുടെ ഓർമ്മക്കായി ചെറിയഴീക്കൽ അരയവംശപരിപാലന യോഗം പ്രസിഡന്റായ ശ്രീ. രാജപ്രീയൻ അവർകൾ തന്ത്രിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തിയാണ് യോഗത്തിന് തുടക്കം കുറിച്ചത്.
കമ്മറ്റി ഭാരവാഹികൾ
ജില്ലാ പ്രസിഡന്റ്
തന്ത്രി അശോക് ശൂല പാണി, ചെറിയഴീക്കൽ ക്ഷേത്രം
ജില്ലാ വൈസ് പ്രസിഡന്റ്
ബാബു ശാന്തി, കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രം
ജില്ലാ ജനറൽ സെക്രട്ടറി
അദിച്ചല്ലൂർ അജേഷ്
ജില്ലാ ജോയിന്റ് സെക്രട്ടറിമാർ
രാഹുൽ രാജ് കളീക്കൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം, രാജേഷ് കൊല്ലം
ജില്ലാ ട്രഷർ
ഗോപിനാഥൻ ശാന്തി, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , വെള്ളനാതുരുത്ത്
ജില്ലാ കമ്മറ്റി അംഗങ്ങൾ
ചെറിയഴീക്കൽ സുഭാഷ് ശാന്തി രാജനിലയം, രാജേന്ദ്ര ബാബു, സുനിലാൽ, രഞ്ചു, ജയപ്രകാശ്, ബാബു,
ജില്ലാ പി.ആർ.ഒ.
നിജിത്ത് (കുട്ടൻ ശാന്തി)
താലൂക്ക് കമ്മറ്റി രക്ഷാധികാരി
മുത്തപ്പൻ ശാന്തി, ചെറിയഴീക്കൽ വടക്കേനട ശ്രീ ഭഗവതി ക്ഷേത്രം
താലൂക്ക് കമ്മറ്റി പ്രസിഡന്റ്
ജോഷി ശാന്തി
താലൂക്ക് വൈസ് പ്രസിഡന്റ്
സജി ശാന്തി
താലൂക്ക് ജോയിന്റ് സെക്രട്ടറിമാർ
മണിക്കുട്ടൻ ശാന്തി, ശ്യാംലാൽ ശാന്തി, ലിജിമോൻ ശാന്തി
താലൂക്ക് സെക്രട്ടറി
പ്രശാന്തൻ ശാന്തി
താലൂക്ക് പി.ആർ.ഒ.
ഗിരീഷ് ശാന്തി, പുത്തൻതുറ ആൽത്തറമൂട് മഹാദേവ ക്ഷേത്രം
താലൂക്ക് ട്രഷർ
സുനിൽ ദത്ത് ശാന്തി
താലൂക്ക് കമ്മറ്റി അംഗങ്ങൾ
ലിജിമോൻ ശാന്തി, ശ്യാംകുമാർ ശാന്തി