കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ഏറ്റവും വലിയ കട ഏറ്റവും ചെറിയ വില എന്ന ആശയവുമായി സ്മാർട്ട് ഫോൺസ് 2020 ജൂലൈ 1 മുതൽ കരുനാഗപ്പള്ളി H&J മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. മൊബൈൽ ഫോൺ, സ്മാർട്ട് ടി.വി. കൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയുടെ വലിയശേഖമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി 5 ടിവികൾ സംഭാവനയായി നൽകുന്നു.
എം.പി. അഡ്വ. എ.എം. ആരിഫ് ഡിജിറ്റൽ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. എ.ഐ.സി. മെമ്പർ സി.ആർ. മഹേഷ് ഹോൾസെയിൽ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. എന്റെ റേഡിയോ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദ് ആദ്യ വിൽപന നിർവഹിക്കുന്നു.
മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സീനത്ത്, വാർഡ് കൗൺസിലർ ശ്രീ. ശ്രീകുമാർ, നഗരസഭ സെക്രട്ടറി ശ്രീ.ഫൈസൽ, H&J മാൾ ഡയറക്ടർ ശശിധരൻ പിള്ള, H&J മാൾ മാനേജർ അബ്ദുൽ റഹീം ഉൾപ്പടെ ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കുന്നു.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളോടെ 2020 ജൂലൈ 1 ന് 4.30 നടക്കുന്ന ഉദ്ഘാടന വേളയിലേക്കും തുടർന്നും ഏവരെയും സ്വാഗതം ചെയ്യുന്നു.