കരുനാഗപ്പള്ളി : സൗജന്യ തയ്യൽ പരിശീലനവുമായി ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്‌സസ് സെന്റർ കരുനാഗപ്പള്ളിയിൽ
അപേക്ഷ നൽകുന്നവരിൽ നിന്ന് 200 പേർക്കാണ് ഈ സൗജന്യ പരിശീലനം ലഭിക്കുക. അഡ്‌മിഷൻ ലഭിക്കുന്നവർ ചെറിയ ഒരു രജിസ്ട്രേഷൻ ഫീസ് മാത്രം നൽകേണ്ടതുണ്ട്.
2018 ജൂലൈ 12 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ക്ലാസ്സുകൾ തുടങ്ങും.
മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. പ്രായമോ വിദ്യാഭ്യാസമോ മാനദണ്ഡമല്ല.
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 മണിവരെയാണ് ക്ലാസ്സ്.
കൂടാതെ വ്യവസായ വകുപ്പ്, സമൂഹ്യനീതി വകുപ്പ്, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയിൽനിന്നുള്ള ബോധവത്‌കരണ ക്ലാസുകളും നൽകും.
കരുനാഗപ്പള്ളി ലാലാജി (H& J മാൾ) ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറ് ചാലയ്യം ഓഡിറ്റോറിയം ജംഗ്ഷനിലാണ് സെന്റർ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9847103497.