നമ്മുടെ കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ച് സംസ്ഥാനകൃഷിവകുപ്പ് കേരഗ്രാമം പദ്ധതി…

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ച് സംസ്ഥാനകൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു.

അത്യുത്‌പാദനശേഷിയുള്ള തെങ്ങിൻതൈകൾ ഉത്‌പാദിപ്പിച്ച് സബ്‌സിഡി നിരക്കിൽ കർഷകർക്ക് നൽകുന്നതോടൊപ്പം സംയോജിത കീടനിയന്ത്രണത്തിലൂടെ തെങ്ങുകളെ കീടബാധയിൽനിന്ന് രക്ഷിക്കുക കൂടിയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ജലസേചന സൗകര്യങ്ങൾ കൂടുതൽ സൃഷ്ടിക്കും. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന പേരിൽ കർമസേന കൂടി കർഷകനെ സഹായിക്കും. മണ്ണിന്റെ ജൈവഘടനയും രാസഘടനയും പരിശോധിച്ച് ആവശ്യമായ വളങ്ങൾ കർഷകന് ലഭ്യമാക്കും.

കയർ വികസന വകുപ്പുമായി സഹകരിച്ച് തൊണ്ട് ശേഖരണത്തിനുള്ള നടപടിയും സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഉൽപാദനക്ഷമതയില്ലാത്ത തെങ്ങുകൾ മുറിച്ചു നീക്കും.

നാളികേരത്തിന്റെ വിലയിടിവും കീടബാധയും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന കേരകർഷകർക്ക് പദ്ധതി ഏറെ ആശ്വാസം നൽകുമെന്ന് കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ.ആർ.രാമചന്ദ്രൻ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !