കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തഴപ്പായ തൊഴിലാളികളുടെ വിവിധ ആനുകൂല്യവിതരണം 2018 ജൂൺ 23 ശനിയാഴ്ച

കരുനാഗപ്പള്ളി : കൊല്ലം, ആലപ്പുഴ ജില്ലകളിലെ തഴപ്പായ തൊഴിലാളികളുടെ വിവിധ ആനുകൂല്യവിതരണം 2018 ജൂൺ 23 ശനിയാഴ്ച കരുനാഗപ്പള്ളിയിൽ നടക്കും.

തഴപ്പായ, ഈറ്റ, കാട്ടുവള്ളി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

2014-മുതലുള്ള കുടിശ്ശിക സഹിതം പെൻഷൻ കൊടുത്ത് തീർക്കാനായി 19,64,85,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക താങ്ങൽ പദ്ധതിയ്ക്കായി 6,98,37,250 രൂപയും ക്ഷേമനിധി ബോർഡിന് അനുവദിച്ചിരുന്നു.

491 തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളുടെ ധനസഹായമായി 39,20,000 രൂപ വിതരണം ചെയ്യും. വിവാഹ ധനസഹായമായി 279 പേർക്ക് 8,10,000 രൂപയും പ്രസവ ധനസഹായമായി 207 പേർക്ക് 31,05,000 രൂപയും വിദ്യാഭ്യാസ സ്കോളർഷിപ്പ് ആനുകൂല്യവും വിതരണം ചെയ്യാനാണ് തീരുമാനം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !