കരുനാഗപ്പള്ളി: ഹജ് കമ്മിറ്റി ചെയർമാനായി തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവിയെ തിരഞ്ഞെടുത്തു. അന്തരിച്ച കോട്ടുമല ബാപ്പു മുസല്യാർക്കു പകരമാണു നിയമനം. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയാണ്. 1992 മുതൽ ഹജ് കമ്മിറ്റി അംഗമാണ്. ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റും മന്നാനിയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമാണ്.
നേരത്തേ വഖഫ് ബോർഡ് അംഗമായിരുന്നു.
കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂരാണു സ്വദേശം. കരുനാഗപ്പള്ളി പാലോലികുളങ്ങര നൂറൂൽ ഹുദ മസ്ജിദിൽ 40 വർഷമായി ഇമാമാണ്.