സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം നല്‍കി

കരുനാഗപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവിക്ക് ‘മൈക്ക’ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ ചേർന്ന സ്വീകരണസമ്മേളനം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി ടൗണ്‍ മസ്ജിദ് ഇമാം മുഹമ്മദ് ഷാഹിദ്, മൈക്ക താലൂക്ക് കമ്മിറ്റി സെക്രട്ടറി ബി.മുഹമ്മദ് നിജാം, സംസ്ഥാന പ്രസിഡന്റ് എം.അലിയാരുകുട്ടി, എച്ച്.ബഷീര്‍കോയ മുസലിയാര്‍, എം.എ.ലത്തീഫ്, എ.അബ്ദുല്‍ റഹ്മാന്‍കുഞ്ഞ്, എ.മഹ്ദൂദ്, എം.അബ്ദുല്‍ ഖഹാര്‍, അനീസ് എന്‍.മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !