കരുനാഗപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ജമാ അത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക് കമ്മിറ്റിയും അസീസിയ ഗ്രൂപ്പ് ഓഫ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനും ചേര്‍ന്ന് സ്വീകരണം നല്‍കി.
ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. അസീസിയ ചെയര്‍മാന്‍ എം.അബ്ദുള്‍ അസീസ് അധ്യക്ഷനായിരുന്നു. മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി.അബൂബക്കര്‍ ഹസ്രത്ത്, ജെ.കമര്‍ സമാന്‍, ഏരൂര്‍ ഷംസുദ്ദീന്‍ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി.മുഹമ്മദ്, എ.ഷാനവാസ് ഖാന്‍, തേവലക്കര അലിയാരുകുഞ്ഞ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.