കരുനാഗപ്പള്ളി: നമ്മുടെ കരുനാഗപ്പള്ളിയിലെ എന്റെ റേഡിയോ FM 91.2 ന് ഇന്ത്യയിലെ മികച്ച റേഡിയോയ്ക്കുള്ള കേന്ദ്ര സർക്കാർ അവാർഡുകളിലൊന്ന് ലഭിച്ചു. ന്യൂഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ശ്രീ. പ്രകാശ് ജാവെദ്ക്കർ അവാർഡ് കൈമാറി. അംഗീകാരപത്രം കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറിയും സമ്മാനിച്ചു. കമ്യൂണിറ്റി എൻഗേജ്മെൻറ് കാറ്റഗറിയിൽ സ്നേഹസേന എന്ന പോഗ്രാമിലൂടെയാണ് മൂന്നാം സ്ഥാനത്തിന് നമ്മുടെ നാട്ടിലെ ഈ റേഡിയോ അർഹത നേടിയത്.
CFA ഉത്സവ് 2019 :
കരുനാഗപ്പള്ളി ചെറിയഴീക്കൽ CFA യുടെ 40-മത് ഫുട്ബോൾ മാമാങ്കം CFA ഉത്സവ് 2019 സെപ്റ്റംബർ 8 മുതൽ…. മുൻ ഇന്ത്യൻ – ഇന്റർനാഷണൽ താരം കെ. അജയൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു….