കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ മൂന്നാം ഉത്സവം മാമ്പറ കുടുംബാംഗങ്ങൾ വകയായാണ് നടത്തി വരുന്നത്. കോവിഡ് നിയന്ത്രണം മൂലം ക്ഷേത്ര പൂജാദി കർമങ്ങൾ മാത്രമേ നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. മാമ്പറ കുടുംബാംഗങ്ങൾ സ്വരൂപിച്ച ഉത്സവ ഫണ്ടിൽ കലാപരിപാടികളും മറ്റും നടത്താൻ കഴിയാത്തതിനാൽ നാൽപതിനായിരം രൂപ മരുതൂർകുളങ്ങര പ്രജിതഭവനത്തിൽ പ്രതീഷ് കുമാറിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ ഫണ്ടിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം 40 ലക്ഷം രൂപയോളം യുവാവായ പ്രതീഷ് കുമാറിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി കണ്ടത്തേണ്ടതുണ്ട്. പ്രതീഷ്കുമാർ ചികിത്സ ഫണ്ടിലേക്കുള്ള നാൽപതിനായിരം രൂപ ഉത്സവ കമ്മിറ്റി ഭാരവാഹികളായ രാജീവ് മാമ്പറ, സജീവ് മാമ്പറ എന്നിവർ ചേർന്ന് പ്രതീഷിന്റെ മാതാവ് സതീദേവിക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് കൈമാറി. ക്ഷേത്ര ഭാരവാഹികളായ മുരളീധരൻപിള്ള, സുരേഷ് വിശാഖം, മാമ്പറ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയായ പ്രവാസി സുഹൃത്ത് സഹായം തേടുന്നു….