കരുനാഗപ്പള്ളി : സേവ് ആലപ്പാട് എന്ന ജനകീയ സമരം നൂറാം ദിവസത്തിലേക്ക്…. സമ്പൂർണ കരിമണൽ ഖനന നിരോധനം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ചെറിയഴീക്കൽ ഗ്രാമം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ 100 പേരാണ് ഇന്ന് നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.
രാവിലെ ചെറിയഴീക്കൽ ഗാന്ധിയൻ ബാലകേന്ദ്രത്തിലെ ഗാന്ധി പ്രതിമയ്ക്കും, 1954 -ൽ ചെറിയഴീക്കൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്‌മാരക പ്രതിമയ്ക്കും, ആലപ്പാടിലെ കരിമണൽ ഖനനത്തിനെതിരെ ആദ്യമായി പോരാടിയ ഡോ.വേലുക്കുട്ടി അരയന്റെ സ്‌മൃതി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് ഇന്നത്തെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്രീയ നേതാക്കൾ ഐക്യധാർഢ്യം പ്രഖ്യാപിച്ചു സമര പന്തലിൽ എത്തിയോതോടൊപ്പം, ഇന്ന് രാത്രി 8 മണി മുതൽ അഡ്വ. പ്രദീപ് പാണ്ടനാടും സംഘവും അവതരിപ്പിക്കുന്ന സ്‌പെയ്‌സ് കേരളയുടെ നാടൻപാട്ടും അരങ്ങേറി.