താലൂക്ക് സർക്കാർ ആശുപത്രി, കരുനാഗപ്പള്ളി

താലൂക്ക് സർക്കാർ ആശുപത്രി
കരുനാഗപ്പള്ളി
ഫോൺ നമ്പർ : 0476 26 26 662, 0476 26 20 256


അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കരുനാഗപ്പള്ളിയിലെ ഒരു സർക്കാർ ആശുപത്രിയാണ് കരുനാഗപ്പളളി  താലൂക്ക് ആസ്ഥാന ആശുപത്രി. 

  • 1956 ൽ ആണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ആരംഭിച്ചത് .
  • 1967 ൽ താലൂക്ക് ആശുപത്രിയിലേക്ക് 150 കിടക്കകളായി ഉയർത്തി.
  • 1987 ൽ ഒരു പുതിയ ബ്ലോക്ക് തുറന്ന്  190 കിടക്കകളായി ഉയർത്തി.
  • 1995 ൽ F.R.U എന്ന പേരിൽ അപ്ഗ്രേഡ് ചെയ്തു.
  • 2010 ൽ  കാഷ്വാലിറ്റി, ഒ.പി., വാർഡ്സ് തുടങ്ങിയവയ്ക്ക്  പുതിയ കെട്ടിടം തുറന്നു.
  • 2013 അവസാനത്തോടെ മോഡുലാർ ഓപ്പറേഷൻ തിയറ്റർ തുറക്കപ്പെട്ടു.

പ്രത്യേകതകൾ 

  • വിദഗ്ധ ഡോക്ടറന്മാരുടെ മികച്ച സേവനം.
  • പരിചയ സമ്പന്നരായ നഴ്‌സിങ് സ്റ്റാഫ്.
  • എല്ലാ പ്രധാന സ്പെഷ്യാലിറ്റി & ഡയഗ്നോസ്റ്റിക് സർവീസുകളും.
  • കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ സേവനം  എല്ലാ ദിവസവും 24 മണിക്കൂറുകൾ ലഭ്യമാണ്.
  • ആധുനിക ഉപകരണങ്ങൾ.
  • ഇൻപേഷ്യന്റ്  രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം.
  • എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകൾ.
  • ഒ.പി. ടിക്കറ്റ് മുതൽ എല്ലാ ബില്ലിങ്ങുകളും കമ്പ്യൂട്ടറൈസ്ഡ്.
  • അടിയന്തിരാഘട്ടത്തിൽ വിദഗ്ദ്ധർ ഡോക്ടറന്മാരുടെ സേവനം.
  • എ.പി.എൽ., ബി.പി.എൽ ഭേദമില്ലാതെ എല്ലാ രോഗികൾക്കും ചികിൽസിക്കാം.
  • ഗവൺമെൻറ് അംഗീകരിച്ചതുപോലെ വിവിധ സേവനങ്ങൾക്ക് ഫീസ് തുക കുറച്ചു നൽകുന്നു .
  • ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉണ്ട്.
  • ലബോറട്ടറി സേവനം: റൂബിൻ ഹെമറ്റോളജി, ബയോകെമിസ്ട്രി, ക്ലിനിക്കൽ പാത്തോളജി, സെർറോളജി എന്നീ മേഖലകളിൽ മികച്ച  ലബോറട്ടറി സേവനം ലഭ്യമാണ്. രാവിലെ 8 മണി മുതൽ വൈകിട്ട്  6 മണി വരെ  ഈ സേവനം ലഭ്യമാണ്.
  • റേഡിയോ ഡയഗ്നോസ്റ്റിക് സേവനം: എക്സ്-റേ, റൂട്ടെയ്ൻ   എക്സ്-റേ – ഡെന്റൽ. ഈ സേവനം രാവിലെ 8 മണിമുതൽ വൈകുന്നേരം 6 വരെ ലഭ്യമാണ്.
  • ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഓഡിയോഗാം സൗകര്യം ലഭ്യമാണ്.
  • ഇ.സി.ജി സൗകര്യം ലഭ്യമാണ്.
  • RSBY-CHIS പരിപാടിയുടെ കീഴിൽ മെഡിക്കൽ ഇൻഷുറൻസ്.
  • ഗർഭിണികൾക്കും  കുട്ടികൾക്കുമായി JSSK പ്രോഗ്രാം.
  • ജനനം മുതൽ  18 വയസ്സുവരെ  കുട്ടികൾക്കായി  RBSK പ്രോഗ്രാം.
  • ജെൻഡർ ബേസ്ഡ് വയലൻസ് മാനേജ്മെന്റ് സെന്റർ.
  • ഐ.ഡി.ആർ.വി (ഇൻട്രാ ഡെർമൽ റാബീസ് വാക്സിനേഷൻ) സൗകര്യം.
  • എല്ലാ ബുധനാഴ്ചകളിലും മെഡിക്കൽ ബോർഡ്.
  • പ്രധാന മൈനർ & മേജർ  കേസുകളിൽ രണ്ട് ഓപ്പറേഷൻ തിയേറ്റർ.  ഒഫ്താൽമിക് കേസുകൾക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഓപ്പറേഷൻ തിയേറ്റർ. 
  • എല്ലാ ശനിയാഴ്ചകളിലും പാലി യേറ്റീവ് കെയർ യൂണിറ്റും & സെക്കൻഡ്  ലെവൽ  ഒ .പി. യും.
  • കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തുന്ന  എച്ച്.ഐ.വി. / എയ്ഡ്സ്  സംയോജിത കൗൺസലിംഗ് & ടെസ്റ്റിംഗ് സെന്റർ.
  • ഡി-ആഡിക്ഷൻ ചികിത്സ.
  • പുകയില വിസർജ്ജക ക്ലിനിക്ക് .
  • കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
  • തിരക്ക് നിയന്ത്രിക്കാൻ LED ഡിസ്‌പ്ലേ.
  •  അടിയന്തിര സേവനങ്ങളെ സഹായിക്കുന്നതിന് സ്റ്റാൻഡ്ബൈ ജനറേറ്റർ.
  • പബ്ലിക് ടെലിഫോൺ ബൂത്ത് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ലഭ്യമാണ്.
  • അന്വേഷണ കൗണ്ടറിൽ വീൽ ചെയറുകളും  ട്രോളികളും ലഭ്യമാണ്.
  • ആശുപത്രിയിലെ ഇൻഡോർ പേഷ്യന്റ് നൽകാനായി നിരവധി  വാർഡുകൾ.
  • ഓരോ രോഗിക്കും ഓരോ  പ്രത്യേക I.P. നമ്പർ.
  • തദ്ദേശ സ്വയംഭരണത്തിൻകീഴിൽ രജിസ്ട്രേഷൻ വകുപ്പിന് സമയബന്ധിതമായ ജനനത്തീയതിയും മരണവും അറിയിക്കാനായി കിയോസ്ക് ആശുപത്രിയിൽ ലഭ്യമാണ്.
  • വൃത്തിയായ ആശുപത്രിയും പരിസരവും.
  • ഫ്രീസർ സൗകര്യത്തോടുകൂടിയ മോർച്ചറി.
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന   ആംബുലൻസ് സർവീസുകൾ.

രാവിലെ 8  മണി മുതൽ 12.30  വരെ ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാവുന്നതാണ്.  ആശുപത്രിയിൽ എല്ലാ പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ട്.

  • ജനറൽ മെഡിസിൻ
  • ജനറൽ സർജറി
  • ഗൈനക്കോളജി
  • പീഡിയാട്രിക്സ്
  • ഒഫ്താൽമോളജി
  • റെസ്പിറേറ്ററി മെഡിസിൻ
  • ഓര്‍ത്തോപീ​ഡി​ക്
  • ഡെർമറ്റോളജി
  • സൈക്കാട്രി
  • ഡെന്റിസ്ട്രി
  • അനസ്തേഷിയോളജി
  • ഇ.എൻ.റ്റി.

കരുനാഗപ്പളളി കെ.എസ്.റ്റി.സി. ബസ്സ്റ്റാൻഡിൽ നിന്നും വടക്കോട്ടു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ എത്താം 




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !