കരുനാഗപ്പള്ളി : ജനകീയ ആരോഗ്യ കേന്ദ്രം (PEOPLE HEALTH CARE) കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി അലുംകടവിൽ പൂർണ്ണമായി പ്രവർത്തനം ആരംഭിച്ചു.
24 മണിക്കൂറും (24X7) താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാകുന്നതാണെന്ന് ക്ലിനിക്കിലെ പ്രധാന ഡോക്ടറും കൊല്ലം എൻ.എസ്. ഹോസ്പിറ്റലിലെ എമർജൻസി ഫിസിഷ്യൻ & ICU കൺസൾട്ടന്റ് കൂടിയായ ഡോ. മതൻ അറിയിച്ചു.
- 24 മണിക്കൂർ അത്യാഹിത സേവനം
- അത്യാധുനിക ലാബ് സേവനം
- 3 ചാനൽ ഇ.സി.ജി.
- പ്രമേഹ പാക്കേജ്
- മാസ്റ്റർ ഹെൽത്ത് ചെക്കപ്പ്
- പ്രതിരോധ ആരോഗ്യ പരിചരണം
കൂടാതെ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 6 മണി വരെ ആയുർവ്വേദ ഡോക്ടറുടെ സേവനവും ലഭ്യമാണ്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ കോട്ടയിൽ രാജു ആയിരുന്നു ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. റസാക്ക് രാജധാനി, കൗൺസിലറന്മാരായ എം. അൻസാർ, അഡ്വ.സലീം കുമാർ, ഡോ. മതൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.