ശോഭന എം., ചെറോലിമുക്ക് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ശോഭന എം.
വാര്‍ഡ്‌ നമ്പര്‍ : 27
വാര്‍ഡിന്റെ പേര് : ചെറോലിമുക്ക്
വിലാസം : ഗുരുകൃപ, കരുനാഗപ്പള്ളി, ആലുംകടവ് പി.ഒ. 690573
മൊബൈല്‍ : 9947730223
വയസ്സ് : 55
വിദ്യാഭ്യാസം : ബി.എ., എച്ച്.ഡി.സി.

  • കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന പഞ്ചായത്തിൽ ക്ലാപ്പന തെക്കും മുറിയിൽ നടയിലയ്യത്ത് വീട്ടിൽ ശ്രീമാൻ ഒ. ചെല്ലപ്പന്റെയും ശ്രീമതി മീനാക്ഷിയുടെയും മകളായി തികഞ്ഞ ഒരു കയർ തൊഴിലാളി കുടുംബത്തിൽ ജനിച്ചു.
  • കായംകുളം എം.എസ്.എം. കോളേജിൽ നിന്നും ബി.എ. പൊളിറ്റിക്‌സ് ഡിഗ്രിയും കരുനാഗപ്പള്ളി എൻ.എസ്.എസ്. ആർട്സ് കോളേജിൽ നിന്നും എം.എ. ഹിസ്റ്ററിയും തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നിന്നും എച്ച്.ഡി.സി. യും നേടി.
  • 2015 മുതൽ 2020 വരെ കരുനാഗപ്പളളി നഗരസഭാ ചെയർപേഴ്‌സൺ ആയിരുന്നു.
  • കയർ വ്യവസായ സഹകരണ സംഘം അയണിവേലിക്കുളങ്ങര സെക്രട്ടറി ആയിരുന്നു. ഇപ്പോൾ കയർ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്. പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.
  • കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റി അംഗമായിരുന്നു.
  • ഭർത്താവായ ശ്രീ. പ്രസന്നൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ എ.എസ്.ഐ. ആയി ജോലി ചെയ്യുന്നു. മകൾ അഞ്‌ജലി ദന്തൽ ഡോക്ടറാണ്. മകൻ അഖിൽ എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....