കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഒരു വസ്‌ത്ര വ്യാപാര സ്ഥാപനമെന്ന് പറയപ്പെടുന്നതും…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഒരു വസ്‌ത്ര വ്യാപാര സ്ഥാപനമെന്ന് പറയപ്പെടുന്നതും, നമ്മുടെ കരുനാഗപ്പള്ളിയുടെ ഹൃദയ ഭാഗത്തു തന്നെ സ്ഥിതി ചെയ്യുന്നതുമായ വിഷ്‌ണു ടെക്‌സ്റ്റയിൽസിന് ഏകദേശം എഴുപതു വർഷത്തിലധികം പഴക്കമുണ്ട്.

ഈ വസ്‌ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്‌ഘാടന ദിവസം എടുത്ത ചിത്രമാണ് ഈ പേജിൽ മുകളിൽ കാണിച്ചിരിക്കുന്നത്. പഴമയെ ഓർമ്മിക്കുന്ന ഒരു സുന്ദരമായ ചിത്രം.

കൊല്ലം ജില്ലയിലെ പഴയ കാലത്തെ എണ്ണപ്പെട്ട വസ്‌ത്ര വ്യാപാരസ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഈ സ്ഥാപനമെന്നതും, കരുനാഗപ്പള്ളിയിൽ നിരവധി വസ്ത്ര സ്ഥാപനങ്ങൾ വന്നെങ്കിലും ആ പഴമ ഇപ്പോഴും ഈ സ്ഥാപനം നിലനിർത്തുന്നുവെന്നതും ഒരു പ്രത്യേക സവിശേഷതയാണ്.

വർഷങ്ങൾക്കുമുമ്പ് തമിഴ്‌നാട്ടിൽ നിന്നുവരെ ജോലിക്കാരെ കൊണ്ടുവന്ന് അന്നത്തെ കാലത്ത് ലക്ഷങ്ങൾ ചിലവാക്കി പണി കഴിപ്പിച്ച ഈ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ എത്തുമ്പോൾ ആ പഴമ നമുക്ക് ഇപ്പോഴും കാണുവാൻ കഴിയും.

കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി ബസ്റ്റാൻഡിൽ നിന്നും വടക്കൊട്ടു വരുമ്പോൾ കാണുന്ന പോലീസ് സ്റ്റേഷനു എതിർവശത്താണ് ഈ വസ്‌ത്ര വ്യാപാര സ്ഥാപനം സ്ഥിതിചെയ്യുന്നത്.

വിഷ്‌ണു ടെക്‌സ്റ്റയിൽസ്, കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷന് എതിർവശം 
കരുനാഗപ്പള്ളി
ഫോൺ : 9388666631
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !