സി. വിജയന്‍പിളള, കെ.എസ്.ആര്‍.റ്റി.സി.വാര്‍ഡ്‌,കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : സി. വിജയന്‍പിളള
വാര്‍ഡ്‌ നമ്പര്‍ : 15
വാര്‍ഡിന്റെ പേര് : കെ.എസ്.ആര്‍.റ്റി.സി
വിലാസം : കൊച്ചുവീട്ടില്‍ തറയില്‍, പട: തെക്ക്, കരുനാഗപ്പളളി.പി.ഒ, 690518
ഫോണ്‍ : 04762623774, 9497358774
വയസ്സ് : 63
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പെന്‍ഷണര്‍

കരുനാഗപ്പള്ളി പട: തെക്ക് കൊച്ചുവീട്ടിൽ തറയിൽ ശ്രീ. എൻ. ചെല്ലപ്പൻ പിള്ളയുടെയും(Late) ശ്രീമതി കെ.ദേവകിയമ്മയുടെയും(Late) മകനായി 1964 മാർച്ച് 27-ന് ജനിച്ചു.

സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ഡോ.രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ നിന്നും ബിസിനസ്സ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി.

1979 – ൽ ശാന്തിനികേതൻ എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നമ്മുടെ കരുനാഗപ്പള്ളിയിൽ ആരംഭിച്ചു.

സർക്കാർ സർവീസിൽ ആദ്യം ക്ലറിക്കൽ വിഭാഗത്തിലും പിന്നീട് സ്റ്റേറ്റ് ആഡിറ്റ് ഡിപ്പാർട്ട് മെന്റിൽ ആഡിറ്ററായും സേവനം അനുഷ്ടിച്ചു 2010-ൽ സീനിയർ ആഡിറ്റ് ഓഫീസറായി വിരമിച്ചു.

അതിനുശേഷം ഏകദേശം മൂന്നു വർഷക്കാലയളവ് ചെങ്ങന്നൂരിലെ സർക്കാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിനിസ്‌ട്രേറ്റീവ് ആഫീസറായി ജോലി ചെയ്‌തു.

അതുപോലെ ഏകദേശം മൂന്നുവർഷ കാലത്തോളം കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ. പ്രസിഡന്റായിരുന്നു. ഇപ്പോൾ കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂൾ & ഗേൾസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘനയുടെ സെക്രട്ടറി കൂടിയാണ്.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ-പൊതു പ്രവർത്തനത്തിനും സജീവമായിരുന്നു. ശാസ്താംകോട്ട കോളേജിവച്ച് വിദ്യാത്ഥി സംഘടനയുടെ യൂണിറ്റ് പ്രസിഡന്റായിരിക്കെ അടിയന്തരാവസ്ഥകാലത്തു ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

പൊതുപ്രവർത്തനത്തിൽ നിറ സാന്നിധ്യം എല്ലായിടത്തും അറിയിക്കുന്നതോടൊപ്പം നമ്മുടെ കരുനാഗപ്പള്ളിയുടെ സമഗ്ര വികസനത്തിനായി മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കുന്നു.

ഷീലാ കുമാരി ഭാര്യയാണ്. മകൻ വിഷ്‌ണു വിജയ് എഞ്ചിനീയറായി ഖത്തറിൽ ജോലിചെയ്യുന്നു. മരുമകൾ പാർവ്വതി ദന്തൽ ഡോക്ടറാണ്. മകൾ ശാന്തി M.Sc. B.Ed , മരുമകനായ ജയശങ്കർ ഡോക്ടറാണ്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !