ശിവപ്രസാദ്, മൈക്രോവേവ് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ശിവപ്രസാദ്
വാര്‍ഡ്‌ നമ്പര്‍ : 13
വാര്‍ഡിന്റെ പേര് : മൈക്രോവേവ് സ്‌റ്റേഷൻ
വിലാസം : തണ്ടാന്‍റയ്യത്ത് കിഴക്കതില്‍, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
മൊബൈല്‍ : 9495474628
വയസ്സ് : 52
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പന്തല്‍ നിര്‍മ്മാണം

 • കരുനാഗപ്പളളി പട: വടക്ക് തണ്ടാന്‍റയ്യത്ത് വീട്ടിൽ ശ്രീ. ജോർജിന്റെയും ശ്രീമതി. ഗോമതിയുടെയും മകനായി 1963 ൽ ജനിച്ചു.
 • വിദ്യാഭ്യാസ കാലഘട്ടം മുതൽ പൊതുപ്രവർത്തനങ്ങളിൽ അതിയായ താല്പര്യം ഉള്ളതിനാൽ സജീവമായിത്തന്നെ പൊതുരംഗത്ത് പ്രവർത്തിക്കുന്നു.
 • 1979 മുതൽ യുവജന പ്രസ്ഥാനത്തിലൂടെയും പിന്നീട് 1986 മുതൽ രാഷ്‌ട്രീയ പാർട്ടിയുടെ മെമ്പറായും 1989 മുതൽ ബ്രാഞ്ച് സെക്രട്ടറിയുടെ ലോക്കൽ സർക്കിൾ മെമ്പറായും പ്രവർത്തിച്ചു.
 • കഴിഞ്ഞ 35 വർഷക്കാലമായി മിനി ഡെക്കറേഷൻ എന്ന പന്തൽ സ്ഥാപനം നടത്തിവരുന്നു.
 • 2005 മുതൽ 2010 വരെ കരുനാഗപ്പള്ളി പഞ്ചായത്തിൽ 7 -ാം വാർഡ് മെമ്പറായിരുന്നു. ഇപ്പോൾ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 13 -ാം ഡിവിഷനിലെ കൗൺസിലറാണ്
 • മാടൻകാവ് ക്ഷേത്ര കമ്മറ്റി സെക്രട്ടറിയായും ഇപ്പോൾ പ്രവർത്തിക്കുന്നു.
 • പന്തൽ, ലൈറ്റ് ഓണേഴ്‌സ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
 • കരുനാഗപ്പള്ളി 13 -ാം ഡിവിഷനിൽ നന്മകൂട്ടം വി. അഹമ്മദ് കുട്ടി ജനകീയ ലൈബ്രറി രൂപീകരിക്കുകയും ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
 • യു.പി.ജി. സ്ക്കൂളിലെയും , ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂളിലെയും പി.റ്റി.എ. അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
 • കരുനാഗപ്പളളി ഗേൾസ് ഹൈസ്ക്കൂളിൽ മൂന്നു വർഷക്കാലം പി.റ്റി.എ. പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
 • ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വാർഡിന്റെ വികസന പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
 • ഭാര്യ ഇന്ദിരയമ്മ, മകൻ ലാൽ പ്രസാദ് (Police, KAP Adoor), മകൻ ശ്യാം പ്രസാദ് (MBA), മകൾ ശരണ്യ പ്രസാദ് (BCA Student)


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !